Top

'ഫുള്‍ ഓണ്‍ ആണ്'; 'പത്രോസിന്റെ പടപ്പുകളി'ലെ പുതിയ ഗാനം

ഗാനം ജാസി ഗിഫ്റ്റും ജേക്‌സ് ബിജോയ്‌യും ചേര്‍ന്നാണ് പാടിയിരിക്കുന്നത്

11 March 2022 3:19 PM GMT
ഫിൽമി റിപ്പോർട്ടർ

ഫുള്‍ ഓണ്‍ ആണ്; പത്രോസിന്റെ പടപ്പുകളിലെ പുതിയ ഗാനം
X

ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'പത്രോസിന്റെ പടപ്പുകളി'ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ടിറ്റോ പി തങ്കച്ചന്റെയും ശബരീഷ് വര്‍മ്മയുടെയും വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. 'ഫുള്‍ ഓണ്‍ ആണ്' എന്നു തുടങ്ങുന്ന ഗാനം ജാസി ഗിഫ്റ്റും ജേക്‌സ് ബിജോയ്‌യും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്. ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒപിഎം ഫിലിംസ് ആണ്. മരക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്.

ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍സംഗീത് പ്രതാപ്.കല-ആഷിക്. എസ്, വസ്ത്രലങ്കാരം-ശരണ്യ ജീബു, , മേക്കപ്പ്-സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി-അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍-സിബി ചീരന്‍ , സൗണ്ട് മിക്‌സ്-ധനുഷ് നായനാര്‍.

Story Highlights; new video song from Pathrosinte Padappukal

Next Story