Top

'മാരൻ' ചിത്രത്തിന്റെ ഓപ്പണിങ് സോങ്ങിൽ ധനുഷിനോപ്പം പാടാൻ അറിവും

ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും കാർത്തിക് നരേൻ തന്നെയാണ്

12 Jan 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

മാരൻ ചിത്രത്തിന്റെ ഓപ്പണിങ് സോങ്ങിൽ ധനുഷിനോപ്പം പാടാൻ അറിവും
X

കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന 'മാരൻ' ചിത്രത്തിൻറെ ആദ്യ ഗാനത്തിനൊരുങ്ങി ധനുഷ്. നടനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് ആണ് ഇക്കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ധനുഷിനൊപ്പം തമിഴ് റാപ്പർ അറിവും എത്തുന്നുണ്ട്. കാർത്തിക് നരേന്റെ ചിത്രത്തിൽ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. ചിത്രത്തിൽ മലയാളി താരം മാളവിക മോഹനൻ ആണ് നായികയായി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും കാർത്തിക് നരേൻ തന്നെയാണ്. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. അക്ഷയ്കുമാർ, സാറ അലിഖാൻ എന്നിവർക്കൊപ്പം അഭിനയിച്ച 'അദ്രങ്കി രേ' ആണ് ധനുഷ് അവസാനമായി അഭിനയിച്ച ചിത്രം. കൂടാതെ

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വാത്തി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജനുവരി അഞ്ചിനാണ് ചിത്രീകരണം ആരംഭിച്ചത്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ദിനേഷ് കൃഷ്ണനാണ്. ധനുഷിനനും സംയുക്തക്കും പുറമെ ആരൊക്കെയാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Next Story