Top

നിലാവെളിച്ചത്തിൽ അലകടലാഴം തേടി, പൂങ്കുഴലിയായി ഐശ്വര്യ; 'പൊന്നിയിൻ സെൽവൻ ലിറിക്കൽ ​ഗാനം

പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അവതരിപ്പിക്കുന്നത്

19 Sep 2022 1:36 PM GMT
ഫിൽമി റിപ്പോർട്ടർ

നിലാവെളിച്ചത്തിൽ അലകടലാഴം തേടി, പൂങ്കുഴലിയായി ഐശ്വര്യ; പൊന്നിയിൻ സെൽവൻ ലിറിക്കൽ ​ഗാനം
X

'പൊന്നിയിൻ സെൽവനി'ലെ പുതിയ ലിറിക്കൽ ​​ഗാനം പുറത്തിറങ്ങി. ''അലൈകടൽ..'' എന്ന ​ഗാനമാണ് ടിപ്സ് മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. നിലാവെളിച്ചത്തിൽ കടലിനെ പശ്ചാത്തലമാക്കിയാണ് ​ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്ന് വീഡിയോയുടെ സ്റ്റിൽസിൽ നിന്ന് വ്യക്തമാണ്. ഐശ്വര്യ ലക്ഷ്മിയും കാർത്തിയും ആണ് ​ഗാനരം​ഗത്ത് ഉള്ളത്. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അവതരിപ്പിക്കുന്നത്.

സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. വൻ താര നിരയാണ് ചോളന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയുടെ രണ്ടാം ഭാ​ഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. 500 കോടി മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്.എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കും.

Story Highlights: aishwarya lekshmi's Alaikadal Lyric Video from ponniyin Selvan

Next Story