
ന്യൂ ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിയത്. മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്
മെയ് 18-ന് കേരളത്തിലെത്തുന്ന രാഷ്‌ട്രപതി പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിലും ശേഷം ശബരിമല സന്ദർശനവും നടത്തുമെന്നായിരുന്നു അറിയിച്ചത്. ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു.
Content Highlights: President Droupadi Murmu cancels kerala trip