Top

'ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ?'; പൃഥ്വിയുടെ ബ്രോ ഡാഡി ലുക്ക് വൈറല്‍

നിലവില്‍ ബ്രോ ഡാഡി ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.

14 Aug 2021 5:32 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ?; പൃഥ്വിയുടെ ബ്രോ ഡാഡി ലുക്ക് വൈറല്‍
X



ബ്രോ ഡാഡി സെറ്റില്‍ നിന്നും പൃഥ്വിരാജ് പങ്കുവെച്ച ചിത്രം വൈറലാവുന്നു. പൃഥ്വിരാജും ക്യാമറ മാന്‍ അഭിനന്ദ് രാമാനുജവും ഷോട്ട് ഡിസകസ് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിയുടെ ലുക്കാണ് ചിത്രം വൈറലാവാന്‍ പ്രധാന കാരണം. നിലവില്‍ ബ്രോ ഡാഡി ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ബ്രോ ഡാഡില്‍ അഭിനയിക്കുക കൂടി ചെയ്യുന്നതിലാണ് ഇത് ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കാവാനാണ് സാധ്യത.
പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് താരത്തിന്റെ ലുക്കിനെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ബ്രോ ഡാഡി എന്ന ചിത്രത്തിന് വേണ്ടി എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണെന്നും കമന്റുകളില്‍ നിന്ന് വ്യക്തമാണ്.
നിലവില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടരുകയാണ്. മോഹന്‍ലാല്‍, കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് നിലവില്‍ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്ത താരങ്ങള്‍. കേരളത്തില്‍ കൊവിഡ് വ്യാപനം കാരണം ഷൂട്ടിങ്ങ് അനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ സംസ്ഥാനത്ത് ഷൂട്ടിങ്ങ് അനുമതി ലഭിച്ചതിനാല്‍ അടുത്ത ഷെഡ്യൂള്‍ മുതല്‍ കേരളത്തില്‍ ചിത്രീകരണം നടത്തുമെന്നാണ് സൂചന.


ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. 'നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു' എന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞത്.

Popular Stories

    Next Story