
കൊവിഡ് -19 തിരിച്ചുവന്നിരിക്കുകയാണ്. പലതരത്തിലുള്ള പുതിയ ആരോഗ്യപ്രശ്നങ്ങളാണ് ഇതേ തുടര്‍ന്ന് ഉടലെടുത്തിരിക്കുന്നത്. കൊവിഡ് 19 കണ്ണിന്റെ ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു എന്ന് അടുത്തിടെ നടത്തിയ ഒരു പഠനം എടുത്തു കാണിക്കുന്നു. ഇത് ചെങ്കണ്ണ് പോലെയുളള നേത്രരോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.' ജേണല്‍ ഓഫ് ഇമേജിംഗ്' ല്‍ പ്രസിദ്ധീകരിച്ച നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ നടത്തിയ ഒരു പഠനം, ദീര്‍ഘകാല കൊവിഡ് ബാധിതരായ വ്യക്തികളില്‍ കണ്ണിന്റെ പിന്‍ഭാഗത്തുളള രക്തക്കുഴലുകളുടെ സാന്ദ്രതയില്‍ ഗണ്യമായ കുറവ് കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ദീര്‍ഘകാല കാഴ്ച ഇല്ലായ്മയിലേക്കുളള ഒരു മുന്നറിയിപ്പ് സൂചനയാണ്.
മുംബൈയിലെ ' സൂര്യ ഐ ഹോസ്പിറ്റല്‍ ഡയറക്ടറും, ഐ സര്‍ജന്‍' ആയ ഡോ. ജയ് ഗോയല്‍ വൈറസുകള്‍ കണ്ണുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും കണ്ണുകള്‍ സംരക്ഷിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാം എന്നതിനെക്കുറിച്ചും പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലാണ് ഇതേക്കുറിച്ചുള്ള ലേഖനം പങ്കുവച്ചത്.
'സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് -2' അഥവാ (SARSCoV2) ന്റെ ഒരു സംഭരണിയായി പ്രവര്‍ത്തിക്കാന്‍ കണ്ണിന്റെ കലകള്‍ക്ക് സാധിക്കും. ഇത് കണ്‍ജങ്ക്റ്റിവിറ്റീസിന് കാരണമാകുക മാത്രമല്ല മറ്റുള്ളവരിലേക്ക് അണുബാധ പടരാനുളള ഉറവിടമായും പ്രവര്‍ത്തിക്കുന്നു. ഇതിന് കണ്ണില്‍ നിന്ന് വൈറസിനെ ശ്വസനനാളത്തിലേക്ക് ട്രാക്ക് ചെയ്യാന്‍ കഴിയും. കണ്ണിലെ വൈറല്‍ കണികകള്‍ ശ്വാസകോശത്തിലേക്ക് സഞ്ചരിക്കുമെന്നും വളരെ നേരിയ അണുബാധയ്ക്ക് കാരണമാകുമെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പഠനം. ഇത്തരത്തില്‍ നേത്രരോഗ വ്യാപനത്തിന്റെ മൊത്തത്തിലുള്ള അപകടസാധ്യത കുറവാണെങ്കിലും, ഉയര്‍ന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ നേത്ര സംരക്ഷണം നല്ലതാണ്.
(ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Eye health risks are increasing due to Covid, what can be done to ensure eye protection?