
സിനിമാലോകത്തെന്ന പോലെ ക്രിക്കറ്റ് ലോകത്തെ ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. അത്തരത്തില്‍ ആരാധകര്‍ ഏറ്റെടുത്ത ഒന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറയും ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍. ഇപ്പോഴിതാ ആ ഗോസിപ്പിന് ആക്കം കൂട്ടുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും.
ലണ്ടനില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ഒരുക്കിയ വിരുന്നില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സച്ചിനും ഭാര്യ അഞ്ജലിക്കുമൊപ്പമാണ് സാറ വിരുന്നിനെത്തിയത്. ചടങ്ങില്‍ ഇരുവരും സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടിലാണ് ഗില്ലുള്ളത്. യുവരാജിന്റെ നേതൃത്വത്തില്‍ നടത്തുന്ന YouWeCan ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അത്താഴ വിരുന്നിലാണ് ഇരുവരുമെത്തിയത്.
Gill Ke Dil Ka Mamla hai 😋
— Nikhil (@TheCric8Boy) July 9, 2025
- Sara Tendulkar and Shubman Gill spotted 📸 pic.twitter.com/hQoDiDOhi0
Shubman Gill ignoring Sara Tendulkar pic.twitter.com/L6t7LCdmWH
— cricFusion Aashi (@cricket_x_Ashi) July 9, 2025
ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഇതിനു മുന്‍പും സോഷ്യന്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2023ലെ വാലന്റൈന്‍സ് ഡേയില്‍ ലണ്ടനിലെ ഒരു കഫേയുടെ ഫോട്ടോയാണ് ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചത്. സാറയും സമാനമായ ഒരു ഫോട്ടോ മുമ്പ് പങ്കുവെച്ചിരുന്നു ഇതിനെ തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നീട് നടന്ന പല അഭിമുഖങ്ങളിലും ഇരുവരുടെയും പ്രണയത്തെ കുറിച്ച് സൂചന തരുന്ന രീതിയില്‍ ശുഭ്മാന്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ ഈ അടുത്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ഗോസിപ്പുകള്‍ക്കെതിരെ ഗില്‍ രൂക്ഷമായി പ്രതികരിച്ചു. 3 വര്‍ഷമായി താന്‍ സിംഗിളാണെന്നും ഇതുവരെ നേരിട്ട് കാണുകപോലും ചെയ്യാത്ത ആളുകളുമായി താന്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് കാണുന്നുണ്ടെന്നുമായിരുന്നു ഗില്ലിന്റെ പ്രതികരണം.
Content Highlights: gill sara tendulkar london dating