കാമിയോ അല്ല, കുറച്ചധികം നേരമുണ്ടാകും, രാമായണ ഒന്നാം ഭാഗത്തിൽ യഷിനും രൺബീറിനൊപ്പം തുല്യ പ്രാധാന്യം: റിപ്പോർട്ട്

നേരത്തെ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ യഷ് വെറും 15 മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

dot image

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ആണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ യഷ് അവതരിപ്പിക്കുന്ന രാവണ കഥാപാത്രത്തെ സംബന്ധിച്ച റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.

നേരത്തെ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ യഷ് വെറും 15 മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ യഷ് ഒരു മണിക്കൂറോളം നേരം ഉണ്ടാകും എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിനായി 50 ദിവസത്തോളം യഷ് ഷൂട്ട് ചെയ്‌തെന്നും രാമായണ ഒന്നാം ഭാഗത്തിൽ യഷിന്റെ നിർണായക രംഗങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഒന്നാം ഭാഗത്തിന്റെ അവസാനത്തോടെയാകും യഷിനെ അവതരിപ്പിക്കുക എന്നായിരുന്നു റിപ്പോർട്ട്. സിനിമയിൽ അഭിനയിക്കാനായി നടൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലമാണ്. 50 കോടി വെച്ച് 100 കോടിയാണ് ഇരുഭാഗങ്ങളിലുമായി യഷിന്റെ പ്രതിഫലം. കെജിഎഫിൽ യഷിന്‍റെ പ്രതിഫലം 30- 35 കോടി ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 1600 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Content Highlights: Yash has equal importance in ramayana part one

dot image
To advertise here,contact us
dot image