
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുജനങ്ങള്‍ കൊവിഡ് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനയ്ക്ക് പിന്നാലെയാണ് ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം രംഗത്തെത്തിയത്. നിലവില്‍ 2,710 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,000 കടന്നു. ഇതുവരെ 1,147 കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ കുറിച്ച് ആരോഗ്യ വൃത്തങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നത്.
എന്നിരുന്നാലും ഗര്‍ഭിണികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ മുന്‍കരുതലെടുക്കണം. ആള്‍ക്കൂട്ടത്തിലിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഉപേക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നു.
Content Highlights- Covid cases cross 2,000 in the country, mostly from Kerala, Centre issues alert