അച്ചടിച്ച നോട്ടുകൾ ഓർമ്മയാകുന്നു! ലോകത്തെ ആദ്യത്തെ പണരഹിത രാജ്യത്തിൻ്റെ വിശേഷങ്ങൾ അറിയാം

ഇവിടെ ഇടപാടുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ അച്ചടിച്ച കറൻസി ഉപയോഗിക്കുന്നുള്ളൂ

അച്ചടിച്ച നോട്ടുകൾ ഓർമ്മയാകുന്നു! ലോകത്തെ ആദ്യത്തെ പണരഹിത രാജ്യത്തിൻ്റെ വിശേഷങ്ങൾ അറിയാം
dot image

അച്ചടിച്ച കറൻസി കൈമാറ്റത്തിലൂടെയല്ലാതെ ഡിജിറ്റൽ പേയ്മെൻ്റുകളിലൂടെ ഇടപാടുകൾ നടത്തുക എന്ന രീതിയ്ക്ക് ലോകവ്യാപകമായി സ്വീകാര്യത കൈവന്നിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യ എന്ന മുദ്രാവാക്യം ഒരു പരിധിവരെ ഇന്ത്യയിലും പണരഹിത ഇടപാടുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു രാജ്യം ഏകദേശം സമ്പൂർണ്ണമായി തന്നെ പണരഹിത ഇടപാടുകൾ നടക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമെന്ന ബഹുമതി സ്വന്തമാക്കി കഴിഞ്ഞു. യൂറോപ്യൻ രാജ്യമായ സ്വീഡനാണ് ഈ ബഹുമതിയ്ക്ക് അർഹമായിരിക്കുന്നത്. ഇവിടെ ഇടപാടുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ അച്ചടിച്ച കറൻസി ഉപയോഗിച്ച് നടക്കുന്നുള്ളു.

നിത്യജീവിതത്തിലെ എല്ലാത്തരം ഇടപാടുകളിലും പൂർണ്ണമായും ഡിജിറ്റൽ പേയ്മെൻ്റ് എന്ന ശീലത്തിലേയ്ക്ക് സ്വീഡനിലെ ജനങ്ങൾ മാറിയിട്ടുണ്ട്. ഷോപ്പിംഗ്, ഡൈനിംഗ് എന്നിവ മുതൽ സംഭാവനകളും പൊതുഗതാഗതവും ഉൾപ്പെടെ ഡിജിറ്റൽ പേയ്മെൻ്റുകളിലേയ്ക്ക് പൂർണ്ണമായും മാറി കഴിഞ്ഞു. മൊബൈൽ ആപ്പുകൾ, ഡെബിറ്റ് കാർഡുകൾ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ എന്നിവയെയാണ് ഇത്തരം ഇടപാടുകൾക്കായി സ്വീഡിഷുകാർ പൂർണ്ണമായി ആശ്രയിക്കുന്നത്.

2023ൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം സ്വീഡനിൽ ഒരു ശതമാനത്തിൽ താഴെ ഇടപാടുകളിൽ മാത്രമേ അച്ചടിച്ച കറൻസി ഉപയോ​ഗിക്കുന്നുള്ളു. 2010ൽ അച്ചടിച്ച കറൻസി ഉപയോ​ഗിച്ചുള്ള ഇടപാടുകൾ 40 ശതമാനം ആയിരുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടയിലാണ് സ്വീഡനിൽ ഈ മാറ്റം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.‌

സ്വീഡനിലെ ഡിജിറ്റൽ പേയ്മെൻ്റിൽ വിപ്ലവകരമായ മാറ്റത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങളിലൊന്ന് സ്വിഷ് ആപ്പാണ്. 2012ൽ ആരംഭിച്ച സ്വിഷ് ആപ്പ് സ്വീഡനിലെ ബാങ്കുകളുടെ പിന്തുണയുള്ള ഒരു മൊബൈൽ പേയ്മെൻ്റ് ആപ്പാണ്. നിലവിൽ ഏതാണ്ട് എട്ട് ദശലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഉപയോ​ഗിക്കുന്നതെന്നാണ് കണക്ക്. ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനത്തിലധികം ആളുകൾ നിത്യജീവിതത്തിൽ ആവശ്യമായി വരുന്ന ബില്ലിം​ഗ് ഇടപാടുകൾക്ക് മുതൽ തെരുവ് കച്ചവടക്കാർക്ക് പണം നൽകുന്നത് വരെ സ്വിഷ് അപ്പ് ഉപയോ​ഗിച്ചാണ്.

Launched in 2012, Swish, a mobile payment app backed by major Swedish banks, has over 8 million users - more than 75% of the population. It’s used for everything from splitting bills to paying street vendors

നിലവിൽ സ്വീഡനിലെ 50 ശതമാനം ബാങ്ക് ശാഖകളും ഇപ്പോൾ അച്ചടിച്ച കറൻസികൾ കൈകാര്യം ചെയ്യുന്നില്ല. രാജ്യത്ത് എടിഎമ്മുകൾ ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. പല ബിസിനസ് സ്ഥാപനങ്ങളിലും പണം സ്വീകരിക്കില്ല എന്ന ബോർഡുകൾ ഇതിനകം പ്രത്യക്ഷമായി കഴിഞ്ഞു. നിലവിൽ ഏതാണ്ട് സാധാരണമായി കഴിഞ്ഞ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തോട് പ്രായമായ ജനങ്ങളും ഏതാണ്ട് പൂർണ്ണമായി ഇഴുകി ചേർന്ന് കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 65 വയസ്സിനു മുകളിലുള്ള 95 ശതമാനം സ്വീഡിഷുകാരും ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. ഡിജിറ്റൽ സാക്ഷരതാ പരിപാടികളാണ് ഇതിന് സഹായിച്ചതെന്നാണ് റിപ്പോർട്ട്.

മൊബൈൽ വാലറ്റുകളും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകളും സ്വീഡനിൽ അതിവേഗം പ്രചാരത്തിലാകുന്നുണ്ട്. എന്നാൽ പോയിൻ്റ്-ഓഫ്-സെയിൽ ഇടപാടുകളുടെ 85 ശതമാനത്തിനും ഉപയോ​ഗിക്കുന്നത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളാണ്. രാജ്യം ഡിജിറ്റലൈസ് പേയ്മെൻ്റിലേയ്ക്ക് തിരിഞ്ഞതോടെ സ്വീഡിഷ് സർക്കാരും സെൻട്രൽ ബാങ്കായ റിക്സ്ബാങ്കും സമ്പദ്‌വ്യവസ്ഥയെ ഭാവിയിൽ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. ഇത് ലക്ഷ്യമിട്ട് ഇ-ക്രോണ എന്ന ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

പണരഹിത ഇടപാടുകളുടെ കാര്യത്തിൽ സ്വീഡൻ ആഗോളതലത്തിൽ ഒന്നാമതാണ്. നോർവേ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഈ രാജ്യങ്ങളിലും അച്ചടിച്ച കറൻസിയുടെ ഉപയോ​ഗം അഞ്ച് ശതമാനത്തിൽ താഴെയാണ്.

Also Read:

ഈ നിലയിൽ പൂർണ്ണമായി ഡിജിറ്റൽ പേയ്മെൻ്റിലേയ്ക്ക് സ്വീഡൻ മാറിയത് പണരഹിത സമൂഹം സാധ്യമാണെന്ന‌തിൻ്റെ ഉദാഹരണമായി വിലയിരുത്തപ്പെടുന്നുണ്ട്. കാര്യക്ഷമവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് സ്വീഡൻ്റെ ആ മാറ്റം എന്നതാണ് പ്രത്യേകം ശ്രദ്ധേയമാകുന്നു. ലോകമെമ്പാടും ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപകമാകുമ്പോൾ കാര്യക്ഷമായി ആ ഇടപാടുകളിൽ എങ്ങനെ സന്തുലിതാവസ്ഥ നിലനിർത്താം എന്നതിൻ്റെ ഒരു ബ്ലൂപ്രിന്റായി സ്വീഡൻ മാറുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Content Highlights: Sweden is officially the world’s first cashless country

dot image
To advertise here,contact us
dot image