'ശരീരപ്രദർശനം മാത്രമാണോ അഭിനയം? ഗ്ലാമർ അല്പം കൂടിപ്പോയില്ലേ'; ജാൻവിക്കെതിരെ സോഷ്യൽ മീഡിയ

വളരെ മോശം വിഷ്വൽ ആണ് ഗാനത്തിന്റേതെന്നും കമന്റുകളുണ്ട്

'ശരീരപ്രദർശനം മാത്രമാണോ അഭിനയം? ഗ്ലാമർ അല്പം കൂടിപ്പോയില്ലേ'; ജാൻവിക്കെതിരെ സോഷ്യൽ മീഡിയ
dot image

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പെദ്ധി'. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ജാൻവി കപൂർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. സിനിമയിലെ പുതിയ ഗാനം ഇന്നലെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതെങ്കിലും ഗാനത്തിലെ ജാൻവി കപൂറിന്റെ രംഗങ്ങൾക്ക് വലിയ വിമർശനമാണ് ലഭിക്കുന്നത്.

നടിയുടെ ശരീരപ്രദർശനം അല്പം കടന്നുപോയെന്നും ഗ്ലാമർ റോളുകൾക്ക് വേണ്ടി മാത്രമാണോ അഭിനയിക്കുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നത്. ജൂനിയർ എൻടിആർ ചിത്രമായ ദേവരയിലും ജാൻവി സമാനമായ റോളാണ് അവതരിപ്പിച്ചതെന്നും ആ സിനിമയുടെ സെറ്റിൽ നിന്നും നേരേ രാം ചരൺ സിനിമയിലേക്ക് വന്നതാണോ എന്നും തമാശ രൂപേണ പലരും എക്സിൽ പറയുന്നുണ്ട്. അഭിനയ പ്രാധാന്യമുള്ള റോളുകൾക്ക് പകരം ഇത്തരം ഗ്ലാമർ റോളുകൾ ചെയ്തു എത്ര നാൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കും എന്നും ചോദ്യം ഉയരുന്നു. വളരെ മോശം വിഷ്വൽ ആണ് ഗാനത്തിന്റേതെന്നും കമന്റുകളുണ്ട്. എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.

Also Read:

ചിത്രം 2026 മാർച്ച് 27 ന് പുറത്തിറങ്ങും. 'പെദ്ധി' രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. 'ഉപ്പെന്ന' എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. പെദ്ധിയുടെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ്, രാം ചരണിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നിവ ഇതിനോടകം തന്നെ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. പരുക്കന്‍ ലുക്കിലാണ് രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.

Content Highlights: Jhanvi Kapoor gets trolled for Peddi song

dot image
To advertise here,contact us
dot image