ഹാഷിം ഹാപ്പി!സ്‌കൂൾ കായികമേളയിൽ വെച്ച് ബാഗിനൊപ്പം നഷ്ടപ്പെട്ട മെഡലിനുപകരം പുതിയത് നൽകി;വാക്കുപാലിച്ച് മന്ത്രി

ബാഗിനൊപ്പം മെഡല്‍ നഷ്ടപ്പെട്ട ഹാഷിമിനെ മന്ത്രി വിളിച്ച് ആശ്വസിപ്പിക്കുകയും ശാസ്ത്രോത്സവത്തിൽ എത്തുമ്പോള്‍ പുതിയ മെഡല്‍ നല്‍കുമെന്നും പറഞ്ഞിരുന്നു

ഹാഷിം ഹാപ്പി!സ്‌കൂൾ കായികമേളയിൽ വെച്ച് ബാഗിനൊപ്പം നഷ്ടപ്പെട്ട മെഡലിനുപകരം പുതിയത് നൽകി;വാക്കുപാലിച്ച് മന്ത്രി
dot image

പാലക്കാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നിന്ന് ലഭിച്ച മെഡൽ മടക്കയാത്രക്കിടെ നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് പകരം മെഡൽ സമ്മാനിച്ച് മന്ത്രി വി ശിവൻകുട്ടി. ബാഗിനൊപ്പം മെഡല്‍ നഷ്ടപ്പെട്ട ഹാഷിമിനെ മന്ത്രി വിളിച്ച് ആശ്വസിപ്പിക്കുകയും ശാസ്‌ത്രോത്സവത്തില്‍ എത്തുമ്പോള്‍ പുതിയ മെഡല്‍ നല്‍കുമെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവം ഉദ്ഘാടന സദസ്സില്‍ വച്ച് വി ശിവന്‍കുട്ടി ഹാഷിമിന് മെഡല്‍ കൈമാറിയത്.

മാതാവ് ജസില, അധ്യാപകന്‍ എ പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് ഹാഷിം ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ എത്തിയത്. ഇത്തവണ നടന്ന കായികോത്സവത്തില്‍ ഇന്‍ക്ലൂസിവ് ഫുട്‌ബോള്‍ മത്സരത്തില്‍ ഹാഷിമിന് രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ ലഭിച്ച മെഡല്‍ ബാഗിനൊപ്പം നഷ്ടപ്പെടുകയായിരുന്നു.

Content Highlights: V Sivankutty gave Hashim new medal instead of one that lost along with the bag from the venue of the State School Sports Fair

dot image
To advertise here,contact us
dot image