വീട് ക്ലീന്‍ ചെയ്യുമ്പോഴും ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രം ധരിക്കുമ്പോഴും കരള്‍ തകരാറിലാകുമോ? അറിയാം

മദ്യം മാത്രമല്ല കരളിനെ അപകടത്തിലാക്കുന്നത്. വീട്ടില്‍ത്തന്നെ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകള്‍ പലതാണ്

വീട് ക്ലീന്‍ ചെയ്യുമ്പോഴും ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രം ധരിക്കുമ്പോഴും കരള്‍ തകരാറിലാകുമോ? അറിയാം
dot image

കരള്‍ തകരാറിലാവുക, അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുക എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യമാണ് മദ്യപിക്കുമോ എന്ന്. പക്ഷേ മദ്യപാനം മാത്രമല്ല കരളിൻ്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. നമ്മുടെ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചില രാസ വസ്തുക്കളും കരളിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഡ്രൈക്ലീനിംഗ് ലായകങ്ങള്‍, ക്രാഫ്റ്റിന് വേണ്ടി ഉപയോഗിക്കുന്ന പശകള്‍, സ്‌പോര്‍ട്‌സ് ക്ലീനറുകള്‍, സ്‌റ്റെയിന്‍സ് സ്റ്റീല്‍ പോളിഷ് തുടങ്ങിയ വീട്ടുപകരണങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ടെട്രാക്ലോറോഎത്തിലീന്‍(PCE) എന്ന രാസവസ്തുവിന്റെ സമ്പര്‍ക്കം കരളില്‍ ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാക്കുന്നു.

കരളില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടാക്കുന്ന ഈ കെമിക്കല്‍ കരള്‍ കാന്‍സര്‍, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുക, ഹെപ്പറ്റെറ്റിസ് തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിക്കും. മദ്യപാനം, പൊണ്ണത്തടി, ഹെപ്പറ്റെറ്റിസ് തുടങ്ങിയ പരമ്പരാഗത അപകട ഘടകങ്ങള്‍ ഒന്നും ഇല്ലാത്ത ആളുകള്‍ക്ക് പോലും രക്തപ്രവാഹത്തില്‍ ടെട്രാക്ലോറോഎത്തിലീന്‍(PCE) കലരുമ്പോള്‍ കരള്‍ തകരാറിലാകുന്ന അവസ്ഥ കൂടുതലാണെന്നാണ് കണ്ടെത്തിയത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ കേക്ക് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിത്.

എന്താണ് ടെട്രാക്ലോറോഎത്തിലീന്‍(പിസിഇ). ഇത് കരളിനെ തകരാറിലാക്കുന്നത് എങ്ങനെ

ഗ്രീസും കറയും നീക്കം ചെയ്യാന്‍ വ്യാവസായികമായി ഉപയോഗിക്കുന്ന നിറമില്ലാത്തതും കൃത്രിമവുമായ ഒരു ലായകമാണ് പിസിഇ. ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രങ്ങളിലൂടെ ഇത് ശരീരത്തിനുളളില്‍ എത്താനുള്ള സാധ്യതയുണ്ട്. കെമിക്കല്‍ മാലിന്യങ്ങള്‍ മണ്ണിലേക്ക് ഒഴുകി ഇറങ്ങുമ്പോള്‍ കുടിവെളളത്തിലും കലരാൻ കാരണമാകുന്നു. ടെട്രാക്ലോറോഎത്തിലീന്‍ കരളിന് മാത്രമല്ല മൂത്രാശയ കാന്‍സര്‍, ലിംഫോമ, മള്‍ട്ടിപ്പിള്‍ മൈലോമ എന്നീ കാന്‍സറുകള്‍ക്കും കാരണമാകുന്നുവെന്ന് മുന്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

2017 നും 2020 നും ഇടയില്‍ 20 വയസും അതില്‍ കൂടുതലുമുളള മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേ' നടത്തിയ പഠനത്തില്‍ ജനസംഖ്യയുടെ ഏകദേശം 7 ശതമാനം പേരില്‍ PCE യുടെ അളവ് കണ്ടെത്താനാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.കരള്‍ കേടുപാടുകള്‍ തടയുന്നതിനും കുറയ്ക്കുന്നതിനും ഗാര്‍ഹിക ക്ലീനിംഗ് ലായനികളിലെയും, കരകൗശല ഉത്പന്നങ്ങളിലെയും ലേബലുകള്‍ പരിശോധിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

Content Highlights :Can cleaning your house and wearing dry-cleaned clothes cause liver damage? Do you know?

dot image
To advertise here,contact us
dot image