
ജനാധിപത്യത്തിന്റെ നെടുംതൂണായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടു എന്നതിന്‍റെ തെളിവുകള്‍ നിരത്തിയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പോരിനിറങ്ങിയത്. എന്നാല്‍ ബിഹാറില്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള വെറുമൊരു രാഷ്ട്രീയ പോരാട്ടമായാണ് ഭരണകക്ഷി ഇതിനെ വിലയിരുത്തിയത്. എന്നാല്‍ തന്‍റേത് ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുകയുമാണ്. സുതാര്യത കാത്തുസൂക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെക്കുറിച്ചും ഇന്ത്യ മുന്നണിയുടെ ഭാവിയെക്കുറിച്ചും സംസാരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അധ്യാപകനും എഴുത്തുകാരനുമായ ഡോ.ജെ.പ്രഭാഷ്
Content Highlights: Interview with Poltical Scientist J Prabhash about Vote Chori, Rahul Gandhi, India Front