
പുതിയ ലാ ലിഗ സീസണിൽ അത്ലറ്റികോ മാഡ്രിഡിന് തോൽവിയോടെ തുടക്കം. എസ്പാന്യോളിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റികോ പരാജയം വഴങ്ങിയത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു അത്ലറ്റികോ അടിയറവ് പറഞ്ഞത്.
എസ്പാന്യോളിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. 37-ാം മിനിറ്റിൽ സൂപ്പർ താരം ജൂലിയൻ അൽവാരസാണ് അത്ലറ്റികോയെ മുന്നിലെത്തിച്ചത്. ആദ്യപകുതിയിൽ ഈ ലീഡ് കാത്തുസൂക്ഷിക്കാനും അത്ലറ്റികോയ്ക്ക് സാധിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ എസ്പാന്യോളിന്റെ തിരിച്ചുവരവാണ് കണ്ടത്. 73-ാം മിനിറ്റിൽ മിഗ്വൽ റൂബിയോയിലൂടെ എസ്പാന്യോൾ ഒപ്പമെത്തി. 84-ാം മിനിറ്റിൽ പെര മില്ല എസ്പാന്യോളിന്റെ വിജയഗോളും നേടി.
Content Highlights: Atletico Madrid Beaten By Espanyol In La Liga Opener