
ഓഹരിവിപണിയെ ആടിയുലച്ച് ട്രംപിന്റെ തീരുവ പ്രഖ്യാപനം. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. പകുതിയിലധികം സെക്ടറുകളും ഓഹരിവിപണിയില്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ഇന്ത്യന്‍ കയറ്റുമതിയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നിഫ്റ്റി സ്മോള്‍കാപ്, നിഫ്റ്റി മിഡ്കാപ് സൂചികകകള്‍ 0.7 ശതമാനമാണ് ഇടിഞ്ഞത്.
തീരുവ പ്രഖ്യാപനം ഐടി, ഫാര്‍മ സെക്ടറുകളെയാണ് ഓഹരി വിപണിയില്‍ കാര്യമായി ബാധിച്ചത്. ഐടി, ഫാര്‍മ സെക്ടറുകള്‍ യഥാക്രമം 0.6 ശതമാനവും 0.7 ശതമാനവുമാണ് ഇടിഞ്ഞത്. ാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. അഞ്ചു പൈസയുടെ നഷ്ടത്തോടെ 87.63 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. വ്യാപാര അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങള്‍ തന്നെയാണ് രൂപയെയും സ്വാധീനിച്ചത്.
Content Highlights: Trump's tariff announcement Stock market plunges