ജെപി മോര്‍ഗന്റെ പ്രവചനം സത്യമാകുമോ? സ്വര്‍ണ വില 85,000 തൊടുമോ?

2026ന്റെ രണ്ടാം പാദത്തോടെ സ്വര്‍ണവില 4000 ഡോളറായി ഉയരുമെന്നായിരുന്നു അത്.

dot image

സ്വര്‍ണ വില കത്തിക്കയറുകയാണ്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചതാണ് വിലവര്‍ധനയുടെ പ്രധാന കാരണം. സ്വര്‍ണം സുരക്ഷിത നിക്ഷേപമാണ് ഇന്ന്. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 10ലക്ഷം രൂപയായി ഉയര്‍ന്ന സമയത്ത് രാജ്യാന്തര നിക്ഷേപ ബാങ്കായ ജെപി മോര്‍ഗന്‍ ഒരു നിരീക്ഷണം നടത്തിയിരുന്നു. 2026ന്റെ രണ്ടാം പാദത്തോടെ സ്വര്‍ണവില 4000 ഡോളറായി ഉയരുമെന്നായിരുന്നു അത്.

ജെപി മോര്‍ഗന്‍ പറയുന്നത്

2025ന്റെ നാലാംപാദത്തിലെത്തുന്നതോടെ സ്വര്‍ണവില ഔണ്‍സിന് 3675 ഡോളറായി ഉയരുമെന്നും 2026ന്റെ രണ്ടാംപാദത്തില്‍ ഇത് 4000 ഡോളറായി ഉയരുമെന്നായിരുന്നു പ്രവചനം. സാമ്പത്തിക മാന്ദ്യവും ഉയരുന്ന ഭൗമരാഷ്ട്ര അസ്ഥിരതയുമാണ് വില ഉയരുന്നതിനുള്ള കാരണമായി ജെപി മോര്‍ഗന്‍ ചൂണ്ടിക്കാണിച്ചത്. മോര്‍ഗന്റെ പ്രവചനം സത്യമാണെങ്കില്‍ അടുത്ത സെപ്റ്റംബറോടെ സ്വര്‍ണവില എണ്‍പതിനായിരം കടക്കും.

വില കുതിക്കാനുള്ള കാരണങ്ങള്‍

യുഎസ് സര്‍ക്കാരിന്റെ കടം, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍,യുഎസ് ഡോളര്‍ ഇന്‍ഡക്‌സിന്റെ വീഴ്ച എന്നിവ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. യുഎസ് ചൈന വ്യാപാര യുദ്ധത്തില്‍ അയവ് വന്നെങ്കിലും യുഎസിന്റെ സാമ്പത്തിക തളര്‍ച്ചയെ തടയാന്‍ അതിന് സാധിക്കില്ലെന്നതും വിലയെ നിലനിര്‍ത്തുന്നുണ്ട്.

Content Highlights: Gold Price Prediction: Will JP Morgan's $4000 Forecast Come True?

dot image
To advertise here,contact us
dot image