
രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്‍ന്നു. 86.43 എന്ന നിലയിലേക്ക് 9 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.52ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്ക- ഇന്ത്യ വ്യാപാരം ശക്തമാകുന്നതോടെ ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
ഇന്ന് ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. നിലവില്‍ നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ശ്രീറാം ഫിനാന്‍സ്, റിലയന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണ്ണവിലയിലെ ഈ കുറവിന് കാരണം. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.
Content Highlights: Rupee rises against dollar stock market remains largely unchanged