
പണം കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ലിക്വിഡ് മണി കയ്യില്‍ സൂക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ മാത്രം എടിഎമ്മില്‍ പോയി പണമെടുക്കും. അത്രയേറെ അത്യാവശ്യത്തില്‍ എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ ലഭിക്കുന്നത് അഞ്ഞൂറിന്റെ നോട്ടാണെങ്കിലോ..പിന്നെ അതുമാറാനായി ലോട്ടറിക്കടയിലും പെട്രോള്‍ പമ്പിലും കയറിയിറങ്ങേണ്ട അവസ്ഥയും. അതിനെല്ലാം പരിഹാരമാകുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം.
എടിഎമ്മിലൂടെ 100, 200 രൂപ നോട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്കും എടിഎം ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആളുകളുടെ കയ്യില്‍ കുറഞ്ഞ ഡിനോമിനേഷനിലുള്ള തുക എത്തുന്നത് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മികച്ച തീരുമാനം.
2025, സെപ്റ്റംബര്‍ 30 ആകുന്നതോടെ രാജ്യത്തെ 75 ശതമാനം എടിഎമ്മുകളിലും 100 രൂപയുടെയും 200 രൂപയുടെയും നോട്ടുകള്‍ ലഭിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 31 ആകുമ്പോഴേക്കും 75 ശതമാനത്തില്‍ നിന്ന് 90 ശതമാനം ബാങ്കുകളിലും ഈ മാറ്റം നടപ്പാക്കണം.
Content Highlights: RBI ask banks to ensure ATMs dispense Rs 100, Rs 200 notes