40,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം; അക്ഷയതൃതീയ ഓഫറുമായി ഒല

നാല്‍പതിനായിരം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്

40,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം; അക്ഷയതൃതീയ ഓഫറുമായി ഒല
dot image

ക്ഷയതൃതീയയോട് അനുബന്ധിച്ച് 72 അവര്‍ ഇലക്ട്രിക് റഷ് ഓഫര്‍ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ ലഭ്യമാകുക. ഡിസ്‌കൗണ്ട്, വാറണ്ടികള്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ അന്നുതന്നെ ഡെലിവറിയും ലഭ്യമാകും.

Also Read:

നാല്‍പതിനായിരം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജെന്‍ 2 സ്‌കൂട്ടറുകളുടെ വില ആരംഭിക്കുന്നത് 67,499 രൂപ മുതലാണ്. ജെന്‍ 3 ലൈന്‍ അപ്പ് 73,999 മുതലും ലഭിക്കും.

ജെന്‍ 2 എസ്1എക്‌സ്, എസ്1 പ്രോ എന്നീ മോഡലുകളാണ് ലഭ്യമാകുക. ജെന്‍ 2 എസ്1എക്‌സ് മൂന്നുവാരിയന്റുകളാണ് ഉള്ളത്.2kWh, 3kWh, and 4kWh . ഇവയ്ക്ക് യഥാക്രമം 67,499, 83,999, 90,999 എന്നിങ്ങനെയാണ് വില. ബുക് ചെയ്യുന്ന അന്നുതന്നെ സ്‌കൂട്ടര്‍ ഡെലിവറി ചെയ്യുന്ന ഹൈപ്പര്‍ ഡ്രൈവ് സര്‍വീസ് നിലവില്‍ ബെംഗളുരുവില്‍ മാത്രമാണ് ഉള്ളത്.

Content Highlights: Akshaya Tritiya discount: Save up to Rs 40,000 on Ola Electric scooters

dot image
To advertise here,contact us
dot image