ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്

കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു

ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്
ഷെറിങ് പവിത്രൻ
1 min read|11 Mar 2026, 10:47 am
dot image

സ്വര്‍ണവിലയില്‍ ഇത് ചാഞ്ചാട്ടത്തിന്റെ നാളുകള്‍. കുറഞ്ഞുനിന്ന വില രണ്ട് ദിവസമായി വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നും താഴ്ന്നും സ്ഥിരതയില്ലാതെ മുന്നോട്ട് പോവുകയാണ്. സ്വര്‍ണവില കുതിക്കുമ്പോഴും വാങ്ങുന്നതിനേക്കാള്‍ ആളുകള്‍ വില്‍ക്കാനാണ് എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നാട്ടില്‍ മാത്രമല്ല ദുബായിലും സ്വര്‍ണം വില്‍ക്കാന്‍ എത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5096 ഡോളറാണ്. ഭൗമ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുന്നു.

gold rate march11

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,970 രൂപയാണ് ഇന്നത്തെ വില. പവന് 1,19,760 രൂപയും. ഇന്നലത്തെ വിലയില്‍ നിന്ന് 680 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 85 രൂപയുടെ വര്‍ധനവും. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12,355 രൂപയാണ് വില. പവന് 98,840 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നില്‍ക്കുമ്പോള്‍ 560 രൂപയുടെ വ്യത്യാസമാണ് പവന് ഉണ്ടായത്. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ ഇവയയൊക്കെയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണം.

gold rate march11

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520
    ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680
    ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920
    ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000
  • മാര്‍ച്ച് 8 - 1,18,560
  • മാര്‍ച്ച് 9 - 1,19,080
gold rate march11

തുടര്‍ന്നങ്ങോട്ടുളള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.29ലക്ഷം രൂപ ചെലവാകും.

Content Highlights :Traders say that even as gold prices soar in Kerala, people are coming to sell gold rather than buy it.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image