

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധം, യുഎസിന്റെ വെനസ്വേലയ്‌ക്കെതിരിയുളള നടപടി ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഇറാന്‍-ഇസ്രയേല്‍ , യുഎസ് യുദ്ധം സ്വര്‍ണവിലയെ സ്വാധീനിച്ചത് മറ്റൊരു വിധത്തിലാണ്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സ്വര്‍ണത്തിന്റെയും വെളളിയുടെയും വില പ്രതീക്ഷിക്കാത്ത വിധത്തില്‍ ഉയര്‍ന്നുനിന്നിരുന്നെങ്കിലും പിന്നീട് പലപ്പോഴായി ഇടിയുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്നലെയും നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി വില കുറയുകയാണുണ്ടായത്. എന്നാല്‍ ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായത്. പക്ഷേ ഇപ്പോഴത്തെ വിലക്കുറവിനെ വിശ്വസിക്കേണ്ട എന്നും വില ഇനിയും വര്‍ധിക്കും എന്നുമാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അതിനെ സാധൂകരിക്കുന്ന രീതിയിലാണ് ഇന്നത്തെ വര്‍ധനവ്. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നത് ആശങ്കയോടെയാണ് വിപണി ഉറ്റുനോക്കുന്നത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 119080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,885 രൂപയും. ഇന്നലത്തെ വിലയേക്കാള്‍ 520 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപയുടെ കുറവും. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12285 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 98280 രൂപയും. എന്നാല്‍ വെളളി വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വെള്ളിവില വര്‍ധിച്ചു. ഇന്നലെ ഒരു ഗ്രാമിന് 289.90 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമാണ്. ഡോളറിന്റെ കരുത്ത് കുറഞ്ഞതും ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതും രൂപയുടെ കരുത്ത് കൂടിയതുമാണ് ഇന്ന് വില ഉയരാന്‍ കാരണം.

മാര്‍ച്ച് 1 രാവിലെ - 1,24,520
ഉച്ചയ്ക്ക് ശേഷം - 1,25,040
മാര്‍ച്ച് 2 - 1,25,040
മാര്‍ച്ച് 3 - രാവിലെ 1,24,680
ഉച്ചയ്ക്ക് ശേഷം - 1,22,920
മാര്‍ച്ച് 4 - 1,20640
മാര്‍ച്ച് 5 - രാവിലെ 1,19,920
ഉച്ചയ്ക്ക് ശേഷം - 1,19,440
മാര്‍ച്ച് 6 - 1,18,880
മാര്‍ച്ച് 7 - 1,20,000
മാര്‍ച്ച് 8 - 1,18,560

യുദ്ധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഹ്രസ്വകാല ചാഞ്ചാട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എണ്ണവിലയിലെ കുതിച്ചുചാട്ടം ആഗോളവിപണിയെ ഇതിനോടകം തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഗതാഗത റൂട്ടുകളിലൊന്നായ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കയറ്റുമതിയിലെ തടസ്സങ്ങളെക്കുറിച്ച് വിപണിയിലും ആശങ്കയുണ്ട്. എന്നാല്‍ ഡോളറിന്റെയും ക്രൂഡ് ഓയിലിന്റെയും കരുത്ത് ഇന്ന് കുറഞ്ഞിട്ടുണ്ട്.
Content Highlights :The market is anxiously awaiting what changes will occur in gold prices in the coming days.