ആശ്വാസം അവസാനിച്ചോ? തുടർച്ചയായ വീഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

ആശ്വാസം അവസാനിച്ചോ? തുടർച്ചയായ വീഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
dot image

കൊച്ചി: തുടർച്ചയായി താഴ്ന്നതിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1840 രൂപ വർധിച്ച് 1,20,000 രൂപയായി. ഒരു ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയിലേക്കെത്തി. 24 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. ഗ്രാമിന് 251 രൂപ കൂടി 16,364 രൂപയായി. ഒരു പവൻ സ്വർണത്തിന് 2,008 രൂപ വർധിച്ച് 1,30,912 രൂപയായി.

സ്വർണവില മുകളിലേക്ക് പോയപ്പോൾ വെള്ളിവിലയിൽ കുറവാണ് ഉണ്ടായത്. എന്നാൽ വലിയ കുറവല്ല, നാമമാത്രമായ കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഗ്രാമിന് വെറും 10 പൈസ മാത്രമാണ് കുറഞ്ഞത്. 289.90 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാം വെള്ളിക്ക് ഒരു രൂപ മാത്രമാണ് കുറഞ്ഞത്. 2,899 രൂപയാണ് ഇന്നത്തെ വില.

തുടർച്ചയായി വില കുറഞ്ഞതിന് ശേഷമാണ് സ്വർണവില ഉയരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കുറവാണ് കണ്ടുവന്നിരുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് വരുത്തുമെന്നും ഇത് സ്വര്‍ണവിലയില്‍ കനത്ത വര്‍ധനവ് ഉണ്ടാക്കും എന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാൽ അങ്ങനെ സംഭവിച്ചിരുന്നില്ല.

ജനുവരി 29ന് പവന് 1,31,160രൂപയായിരുന്നു. ഇത് സർവകാല റെക്കോർഡാണ്. പിന്നീട് ഫെബ്രുവരി 2ന് വില 1, 07, 920ലേക്ക് പോയി. തുടർന്ന് യുദ്ധം മുന്നോട്ടുപോയതോടെ കനത്ത ചാഞ്ചാട്ടമാണ് ഉണ്ടായത്.

Content Highlights: Gold rate increased in kerala after successive decreases. Silver price has a very little decrease, but wont make any differences

dot image
To advertise here,contact us
dot image