

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ യു.ജി.എസ് ഗോള്‍ഡ് ലോണിന്റെ പുതിയ ശാഖ മലപ്പുറം കോട്ടപ്പടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പ്രശസ്ത സിനിമാ താരം ധ്യാൻ ശ്രീനിവാസൻ ഫെബ്രുവരി 18 ബുധനാഴ്ച്ച രാവിലെ 11ന് പുതിയ ശാഖയുടെ ഉദ്‌ഘാടനം നിർവഹിക്കും. മലപ്പുറം നിയോജക മണ്‌ഡലം എംഎൽഎ പി ഉബൈദുള്ള, കെടിഡിസി ചെയർമാൻ പി കെ ശശി തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.

പുതിയ ശാഖയുടെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് മൂന്ന് ഐഫോൺ 17 സ്വന്തമാക്കാനുള്ള അവസരവും യു.ജി.എസ് ഗോള്‍ഡ് ലോൺ ഒരുക്കിയിരിക്കുന്നു. യു.ജി.എസ് ഗോള്‍ഡ് ലോണിന്റെ ഇൻസ്‌റ്റാഗ്രാം/ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്യുന്നവരിൽ നിന്ന് ഒരാൾക്ക് ഐഫോൺ 17 സ്വന്തമാക്കാം. കൂടാതെ ഉദ്ഘാടന ദിവസം ലോൺ എടുക്കുന്നവർക്കോ ഡെപ്പോസിറ്റ് ചെയ്യുന്നവർക്കോ നറുക്കെടുപ്പിലൂടെ ഐഫോൺ 17 സ്വന്തമാക്കാം. ഉദ്ഘാടന സമയത്ത് ഷോറൂം സന്ദർശിക്കുന്നവർക്കും നറുക്കെടുപ്പിലൂടെ ഐഫോൺ നേടാം.
കുറഞ്ഞ പലിശ നിരക്കിലും ലളിതമായ നടപടി ക്രമങ്ങളിലൂടെയും സുതാര്യമായ പ്രവര്‍ത്തനത്തിലൂടെയും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് യു.ജി.എസ് ഗോൾഡ് ലോൺ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ശാഖകളുള്ള യുജിഎസ്, സ്വര്‍ണ്ണത്തിന് വിപണിയില്‍ ലഭിക്കാവുന്ന 4 ശതമാനമെന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കിലും 90 ശതമാനം വരെ പരമാവധി മൂല്യത്തിലും വായ്പയായി നല്‍കുന്നു. ഫിക്സഡ് ഡെപ്പോസിറ്റിന് ഏറ്റവും ഉയര്‍ന്ന 12 ശതമാനം വരെ പലിശനിരക്കും യുജിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വര്‍ണ്ണപ്പണയത്തിന് പുറമെ കര്‍ഷകര്‍ക്കായി നല്‍കുന്ന 'യുജിഎസ് കിസാന്‍', ചെറുകിട വ്യാപാരികള്‍ക്കായി 'യുജിഎസ് ബിസിനസ് ഗോള്‍ഡ് ലോണ്‍' എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികളും യു.ജി.എസ് നല്കിവരുന്നുണ്ട്.
Content Highlight: UGS gold loan is going to launch new branch in Malappuram.