ആശ്വാസത്തിന് വകയില്ല; ആഭരണപ്രേമികളെ നിരാശയിലാക്കി സ്വര്‍ണവില കുതിക്കുന്നു

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 4000ത്തിലധികം രൂപയുടെ വര്‍ധനവ്

ആശ്വാസത്തിന് വകയില്ല; ആഭരണപ്രേമികളെ നിരാശയിലാക്കി സ്വര്‍ണവില കുതിക്കുന്നു
ഷെറിങ് പവിത്രൻ
1 min read|04 Feb 2026, 10:04 am
dot image

സ്വര്‍ണവില ഒരിടത്ത് ഉറച്ച് നില്‍ക്കാതെ ചാഞ്ചാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി ഇന്നലെ ഉച്ചകഴിഞ്ഞും ഇന്ന് രാവിലെയുമായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ വലിയ രീതിയില്‍ കുറഞ്ഞുനിന്ന സ്വര്‍ണവില ആഭരണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് ആശ്വാസമായിരുന്നു. സ്വര്‍ണവിലയില്‍ ഇനിയും വലിയ വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.രാജ്യാന്തരവിപണിയിലെ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വില വര്‍ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

gold rate today feb 4 , 2026

ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 117720 രൂപയാണ് വില. ഒരു ഗ്രാമിന് 14,715 രൂപയും. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 112,880 രൂപയും ഗ്രാമിന് 14110 രൂപയുമായിരുന്നു . 4,840 രൂപയാണ് ഇന്ന് മാത്രം കൂടിയത്.ഗ്രാമിന് 635 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 12160 രൂപയും പവന് 97280 രൂപയുമാണ്. ഇന്നലെ 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11660 രൂപയും പവന് 93,280 രൂപയുമായിരുന്നു. പവന് 4000 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വെള്ളി വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 320 രൂപയും 10 ഗ്രാമിന് 3,200 രൂപയുമായിട്ടുണ്ട്.

gold rate today feb 4 , 2026

ജനുവരി മാസത്തെ സ്വര്‍ണവില

  • ജനുവരി 31 - 1,17,760
  • ഫെബ്രുവരി 1 - 1,17,760
  • ഫെബ്രുവരി 2 - 14,040
  • ഫെബ്രുവരി 3- 112,880

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.28 ലക്ഷം രൂപവരെ ചെലവാകും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.16 ലക്ഷം രൂപ കിട്ടിയേക്കാം. ആഭരണം വാങ്ങുമ്പോള്‍ നികുതി മാത്രമല്ല ഉപഭോക്താവ് നല്‍കേണ്ടത്. പണിക്കൂലിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഉള്‍പ്പെടെ നല്‍കണം.

Content Highlights :Gold prices increase in Kerala today, February 4; Pawan increases by more than Rs 4000





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image