വിമാനം റദ്ദാക്കല്‍: ഇന്‍ഡിഗോ നഷ്ടപരിഹാരം തന്നില്ലേ? റീഫണ്ടിന് ഇങ്ങനെ അപേക്ഷിക്കാം

യാത്രാ ദുരിതം നേരിട്ടവര്‍ക്ക് 10,000 രൂപക്കുള്ള യാത്രാ വൗച്ചര്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നു

വിമാനം റദ്ദാക്കല്‍: ഇന്‍ഡിഗോ നഷ്ടപരിഹാരം തന്നില്ലേ? റീഫണ്ടിന് ഇങ്ങനെ അപേക്ഷിക്കാം
dot image

കഴിഞ്ഞ ഡിസംബറില്‍ നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയ ഇന്‍ഡിഗോ, റീഫണ്ടിനായുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2025 ഡിസംബര്‍ 3നും 5നും ഇടയിലുള്ള റദ്ദാക്കലുകള്‍ക്കുള്ള എല്ലാ റീഫണ്ടുകളും പ്രോസസ്സ് ചെയ്തതായി കമ്പനി അറിയിച്ചു.

യാത്രാ ദുരിതം നേരിട്ടവര്‍ക്ക് 10,000 രൂപക്കുള്ള യാത്രാ വൗച്ചര്‍ ('ജെസ്ചര്‍ ഓഫ് കെയര്‍' വൗച്ചര്‍) കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 12 മാസത്തെ വാലിഡിറ്റിയാണ് വൗച്ചറിനുള്ളത്. എന്നാല്‍ ഇന്‍ഡിഗോ വൗച്ചര്‍ തരാന്‍ മടിക്കുന്നുവെന്ന് പല യാത്രക്കാരും പരാതിപ്പെടുന്നുണ്ട്. 'നിങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല' എന്ന ഇമെയിലുകള്‍ പല യാത്രക്കാര്‍ക്കും ലഭിച്ചു.

2025 ഡിസംബര്‍ ആദ്യവാരം ഇന്‍ഡിഗോ 2,500-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും 1,852 എണ്ണം വൈകിപ്പിക്കുകയും ചെയ്തിരുന്നു. പൈലറ്റുമാരുടെ കുറവും, പുതിയ ഡ്യൂട്ടി മാനദണ്ഡങ്ങള്‍ മൂലമുണ്ടായ ജീവനക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലും കാരണമാണ് നിരവധി സര്‍വീസുകള്‍ റദ്ദാക്കിയത്. ഇത് രാജ്യത്തെ ലക്ഷകണക്കിന് വിമാന യാത്രക്കാരെയാണ് വലച്ചത്. മൂന്ന് ലക്ഷത്തിലധികം യാത്രക്കാര്‍ രാജ്യത്തെ പല വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ഇതോടെ വിഷയത്തില്‍ ഡിജിസിഎ വിമാനക്കമ്പനിക്ക് 22.2 കോടി രൂപയാണ് പിഴയും ചുമത്തി.

റീഫണ്ടിന് എങ്ങനെ അപേക്ഷിക്കാം?

റീഫണ്ടിന് പുറമേ, പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് DGCA ചട്ടങ്ങള്‍ പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. 2025 ഡിസംബര്‍ മാസത്തില്‍ റദ്ദാക്കലുകള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഈ വെബ്സൈറ്റില്‍ കയറി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

Content Highlights: If your IndiGo flight was cancelled, you may be eligible for compensation or a refund. Learn how to apply, passenger rights, and the steps to claim your money easily

dot image
To advertise here,contact us
dot image