പി വി സിന്ധുവിന് റെഡ് കാര്‍ഡ്; നാടകീയതകള്‍ക്ക് ഒടുവില്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്‌

ജക്കാർത്തയിലെ കോർട്ട് 1-ൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്

പി വി സിന്ധുവിന് റെഡ് കാര്‍ഡ്; നാടകീയതകള്‍ക്ക് ഒടുവില്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്‌
dot image

ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. അതിനാടകീയതകൾക്ക് ഒടുവിൽ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റുകൾ നീണ്ട മത്സരത്തിസാണ് സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോര്‍: 13-21, 17-21.

ജക്കാർത്തയിലെ കോർട്ട് 1-ൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രണ്ടാം ഗെയിമിന്റെ മധ്യത്തിൽ സിന്ധുവിന് മഞ്ഞ കാർഡും പിന്നീട് ചുവപ്പ് കാർഡും ലഭിച്ചു. 12-17 എന്ന നിലയിൽ പിന്നിലായിരുന്ന സിന്ധു ഗെയിം വൈകിപ്പിച്ചതും മോശമായി പെരുമാറിയതുമാണ് രണ്ട് കാർഡുകളും ലഭിക്കാൻ കാരണം. പിന്നീട് മാച്ച് റഫറി ഇടപെട്ടാണ് ഇന്ത്യൻ ഷട്ട്ലറും ചെയർ അമ്പയറും തമ്മിലുള്ള തർക്കം ശാന്തമാക്കിയത്.

ഒടുവിൽ താരത്തിന് നല്‍കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയത്തിലെത്തിയില്ല.

Content Highlights: 

dot image
To advertise here,contact us
dot image