

ന്യൂസിലാൻഡിനെതിരെ രണ്ടാം ടി-20 യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 209 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇഷാൻ കിഷാന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
29 പന്തിൽ 76 റൺസ് നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരമായത്. സൂര്യകുമാർ യാദവ് 37 പന്തിൽ പുറത്താവാതെ 82 റൺസും നേടി. ശിവം ദുബെ 18 പന്തിൽ 36 റൺസെടത്തു. മലയാളി താരം സഞ്ജു സാംസൺ (6) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. അഭിഷേക് ശർമയ്ക്കും തിളങ്ങാനായില്ല. പൂജ്യത്തിനാണ് താരം പുറത്തായത്.
തകർപ്പൻ ബാറ്റിങ്ങിനിടെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സൂപ്പർതാരം റിഷഭ് പന്തിനെ ഓർമിപ്പിക്കുന്ന രീതിയിലുള്ള മൊമന്റ് കിഷന്റെ ബാറ്റിങ്ങിലുണ്ടായിരുന്നു. ബാറ്റിങ്ങിനിടെ റിഷഭ് പന്തിനെ ഓർമിപിക്കുന്ന വിധം താരത്തിന്റെ ബാറ്റ് കൈവിട്ട് തെറിച്ച് പോയിരുന്നു.
ಇದು ಬ್ಯಾಟ್ Swing ಅಲ್ಲ, Ishan Kishan ಬ್ಯಾಟ್ Fly! 🕊️
— Star Sports Kannada (@StarSportsKan) January 23, 2026
📺 ವೀಕ್ಷಿಸಿ | #INDvNZ 👉 2nd T20I | LIVE NOW | ನಿಮ್ಮ Star Sports ಕನ್ನಡ & JioHotstar ನಲ್ಲಿ.#TeamIndia pic.twitter.com/SXGk3PdzCj
തകർത്തടിച്ച കിഷൻ മത്സരത്തിന്റെ അഞ്ചാം ഓവറിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിനെ സിക്‌സറിന് പറത്താൻ ശ്രമിക്കുകയായിരുന്നു എന്നാൽ കണക്ഷൻ കിട്ടാതിരുന്ന താരത്തിന്റെ ബാറ്റ് മുകളിലേക്ക് പറക്കുകയും ലെഗ് സൈഡിൽ പിച്ചിൽ നിന്നും ഒരുപാട് മാറിയുമായി ലാൻഡ് ചെയ്യുകയായിരുന്നു.
ഇത് തന്റെ അണ്ടർ 19 ടീം മേറ്റായ റിഷഭ് പന്തിനെ ഓർമിപ്പിക്കുന്ന രീതിയായിരുന്നു.
മത്സരത്തിൽ 21 പന്തിൽ അർധസെഞ്ച്വറി തികച്ച കിഷൻ കിവകൾക്കെതിരെ ഏറ്റവും വേഗത്തിൽ അർധസെഞ്ച്വറി കുറിക്കുന്ന ഇന്ത്യൻ ബാറ്ററായി മാറി. അഭിഷേക് ശർമ കഴിഞ്ഞ മത്സരത്തിലിട്ട റെക്കോർഡാണ് അദ്ദേഹം തകർത്തത്.
Content Highlights- Ishan Kishan channels inner Rishabh Pant, sends bat flying in Raipur