

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. കുറച്ച് ദിവസങ്ങളായി വിലയില്‍ വലിയ രീതിയിലുള്ള വ്യതിയാനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളായുള്ള വര്‍ധനവിന് ശേഷം ഇന്നലെ ആശ്വാസമെന്നോണം വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ആശ്വാസത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ട് വലിയ രീതിയിലുള്ള വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 3,960 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തി. ഔണ്‍സിന് 4963 ഡോളറാണ് ഇന്നത്തെ വില. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും യുഎസ് താരീഫ് ഭീഷണികളും ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ടുളള തര്‍ക്കങ്ങളുമെല്ലാം സ്വര്‍ണത്തിനുള്ള സുരക്ഷിത നിക്ഷേപ ആവശ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലെത്തിനില്‍ക്കുകയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14,640 രൂപയും പവന് 1,17,120 രൂപയുമാണ് വിപണിവില. ഗ്രാമിന് 495 രൂപയും പവന് 3,960 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12,030 രൂപയും ഒരു പവന് 96,240 രൂപയുമാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 405 രൂപയുടെയും പവന് 3240 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം തന്നെ വെള്ളിവിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 325 രൂപയായിരുന്ന വെള്ളിവില ഇന്ന് 340 രൂപയായി. പത്ത് ഗ്രാമിന് 3,400 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിനും പവന്‍വില ഉടന്‍ തന്നെ ഒരു ലക്ഷത്തിലേക്ക് എത്തിയേക്കാം. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ചേര്‍ത്ത് 1,26,665 രൂപയെങ്കിലും നല്‍കേണ്ടി വരും.

ജനുവരി 1 - 99,040
ജനുവരി 2 - 99,880
ജനുവരി 3 - 99,600
ജനുവരി 4 - 99,600
ജനുവരി 5 - 1,01,360
ജനുവരി 6 - 1,01,800
ജനുവരി 7 - 1,01,400
ജനുവരി 8 - 1,01,200
ജനുവരി 9 - 1,02,160
ജനുവരി 10 - 1,03,000
ജനുവരി 11 - 1,03,000
ജനുവരി 12 - 1,04,240
ജനുവരി 13 - 1,04,520
ജനുവരി 14 - 1,05,600
ജനുവരി 15 - 1,05,000
ജനുവരി 16 - 1,05,160
ജനുവരി 17 - 1,05,440
ജനുവരി 18 - 1,05,440
ജനുവരി 19 - 1,07,240
ജനുവരി 20 - 1,09,840
ജനുവരി 21 - 1,14,840
ജനുവരി 22 - 1,13,160
Content Highlights :Gold prices in Kerala have increased by Rs 3960 per pavan on January 23.