ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് മങ്ങൽ; ഉത്പാദനമേഖലയിൽ മുന്നിലെത്തി ഈ രാജ്യം

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കൊണ്ടുവന്ന കനത്ത ഇറക്കുമതി തീരുവകൾക്ക് പിന്നാലെ കയറ്റുമതിയുടെ വേഗത കുറഞ്ഞു

ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് മങ്ങൽ; ഉത്പാദനമേഖലയിൽ മുന്നിലെത്തി ഈ രാജ്യം
dot image

ഉത്പാദന മേഖലയുടെ വളർച്ചയിൽ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ലോക ഉത്പാദന രംഗത്തെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി. നവംബറിലെ പിഎംഐ (Purchasing Managers' Index) സൂചികയിലെ ഇടിവ്, ആഗോള തലത്തിൽ ഇന്ത്യയുടെ നിർമാണ വളർച്ചയുടെ ഒന്നാം സ്ഥാനത്തിന് മങ്ങലേൽപ്പിച്ചു.ഇന്ത്യയെ മറികടന്ന തായ്‌ലൻഡാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. യുഎസ് തീരുവകളും കയറ്റുമതിയിലെ ഇടിവുമാണ് ഇന്ത്യ പിന്നിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങൾ.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കൊണ്ടുവന്ന കനത്ത ഇറക്കുമതി തീരുവകൾക്ക് പിന്നാലെ കയറ്റുമതിയുടെ വേഗത കുറഞ്ഞു. പുതിയ കയറ്റുമതി ഓർഡറുകൾ 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇതിനൊപ്പം കടുത്ത മത്സരങ്ങളാണ് വിപണയിലുണ്ടായത്. പുതിയ ഓർഡറുകളുടെ ലഭ്യത കുറവ് മുഴുവൻ ഉത്പാദത്തെ ബാധിച്ചപ്പോൾ പദ്ധതികൾ തുടങ്ങാൻ കാലതാമസമുണ്ടായതും തിരിച്ചടിയായി. ജിഎസ്ടി നിരക്കുകളിലുണ്ടായ കുറയ്ക്കലുകൾ ഉത്പാദത്തിന് നൽകിയ ഉണർവും മങ്ങിതുടങ്ങിയത് തിരിച്ചടിയായി.

ഉത്പാദനത്തിലും വിൽപനയിലുമുണ്ടായ കുറവ് മൂലം കമ്പനികളും ചില നടപടികൾ സ്വീകരിച്ചു. പ്രധാനമായും പുതിയ നിയമനങ്ങളും അസംസ്‌കൃത വസ്തുക്കളുടെ സംഭരണവും കുറയ്ക്കുകയാണ് അവർ ചെയ്തത്. കഴിഞ്ഞ മൂന്നരവർഷത്തിനിടെ പോയ മാസം ഏറ്റവും കുറഞ്ഞ ബിസിനസ് പ്രതീക്ഷയാണ് വ്യാപാരികൾക്കിടയിലുണ്ടായത്. ഈ സാഹചര്യത്തിലും പിഎംഐ അമ്പതിന് മുകളിലാണെന്നത് ഉത്പാദന മേഖലയിൽ പ്രതീക്ഷ നൽകുന്നതാണ്. വികസന പാതയിലാണെന്ന് ഈ സൂചന നിലനിൽക്കുമ്പോഴും വളർച്ചയുടെ വേഗത കുറഞ്ഞത് ആശങ്കയുമുണ്ടാക്കുന്നു.

Content Highlights: India lost its position as the world's fastest growing manufacturing economy

dot image
To advertise here,contact us
dot image