
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം.കൊട്ടാരക്കരയ്ക്ക് സമീപം പനവേലിയിലാണ് സംഭവം. പനവേലി സ്വദേശികളായ ഷാന്‍ ഭവനില്‍ സോണിയ (33), ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. പനവേലി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വിജയനാണ് പരിക്കേറ്റത്.
തിരുവനന്തപുരം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ലോറി. പനവേലിയില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. തുടര്‍ന്ന് അല്‍പദൂരം മുന്നോട്ടുപോയ ലോറി ഓട്ടോയില്‍ ഇടിച്ച് നിന്നു. പരിക്കേറ്റവരെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദ്യം സോണിയയും പിന്നാലെ ശ്രീക്കുട്ടിയും മരിച്ചു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. റോഡിന് സമീപം ബസ് കാത്തുനില്‍ക്കുന്നവരെ ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ അമിത വേഗത്തില്‍ വന്ന ലോറി അപ്രതീക്ഷിതമായി ഇടിച്ചുകയറുകയായിരുന്നു. ഓടി മാറാനുള്ള സാവകാശം പോലും ബസ് കാത്തുനിന്നവര്‍ക്ക് ലഭിച്ചില്ല. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു.
Content HIghlights- 33 years old woman died by an accident in Panavely, Kollam