അലീഷ്യ യീയെ സ്വതന്ത്ര ഡയറക്ടറായി പുനർനിയമിക്കാനുള്ള നീക്കം തള്ളി സീ എൻ്റർടെയിൻമെൻ്റ് ഓഹരി ഉടമകൾ

പുനർനിയമിക്കുന്നതിനുള്ള പ്രത്യേക പ്രമേയത്തിന് അനുകൂലമായി 42 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്

അലീഷ്യ യീയെ സ്വതന്ത്ര ഡയറക്ടറായി പുനർനിയമിക്കാനുള്ള നീക്കം തള്ളി സീ എൻ്റർടെയിൻമെൻ്റ് ഓഹരി ഉടമകൾ
dot image

ഡൽഹി: സീ എന്റർടെയിൻമെൻ്റ് ലിമിറ്റഡിലേക്ക് സ്വതന്ത്ര ഡയറക്ടറായി അലീഷ്യ യീയെ നിയമിക്കാനുള്ള ആലോചനകൾ തള്ളി ഓഹരി ഉടമകൾ. അലീഷ്യയെ പുനർനിയമിക്കുന്നതിനുള്ള പ്രത്യേക പ്രമേയത്തിന് അനുകൂലമായി 42 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 57.97 ശതമാനം പേരും നിയമനത്തിന് പ്രതികൂല അഭിപ്രായം രേഖപ്പെടുത്തി.

2023 ജൂലൈ 13 മുതൽ മുൻകാല പ്രാബല്യത്തോടെ അവർ സ്വതന്ത്ര ഡയറക്ടർ സ്ഥാനം ഒഴിയുമെന്ന് സീ അറിയിച്ചു. കമ്പനീസ് ആക്ട് 2013 പ്രകാരവും സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിർദ്ദേശ പ്രകാരവും ഡയറക്ടർ ബോർഡിൽ ഒപ്ടിമൽ കോമ്പോസിഷൻ ഉണ്ടായിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

dot image
To advertise here,contact us
dot image