Top

ദേഹാസ്വാസ്ഥ്യം, വീട്ടമ്മ മരിച്ചു; ചെമ്മീൻ ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം

സംശയം തീർക്കാൻ പോസ്റ്റ് മോർട്ടം നടത്തും.

20 May 2022 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേഹാസ്വാസ്ഥ്യം, വീട്ടമ്മ മരിച്ചു; ചെമ്മീൻ ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം
X

നാദാപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി ചിയ്യൂർ കരിമ്പലം കണ്ടി സുലൈഹയാണ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിലൂടെ ഭക്ഷ്യവിഷബാധ യുണ്ടായോ എന്ന സംശയം വീട്ടുകാർക്കുണ്ട്. അതേ സമയം ചെമ്മീൻ കറി കഴിച്ച മറ്റുള്ളവർക്ക് അസുഖലക്ഷണങ്ങളുണ്ടായിട്ടില്ല. സംശയം തീർക്കാൻ പോസ്റ്റ് മോർട്ടം നടത്തും.

Next Story

Popular Stories