Top

ഷട്ടില്‍ കളിക്കിടെ എസ്‌ഐ കുഴഞ്ഞു വീണ് മരിച്ചു

7 Dec 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷട്ടില്‍ കളിക്കിടെ എസ്‌ഐ കുഴഞ്ഞു വീണ് മരിച്ചു
X

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്. ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് ഐ രതീഷ് കുഴഞ്ഞുവീണത്. ഉടന്‍ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍ :പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷാനിമ മകള്‍: ഹാഷിമ.

Next Story