ആകാശ രാജാക്കന്മാർ! 2025-ലെ ലോകത്തെ മികച്ച 5 വിമാനക്കമ്പനികൾ ഇവയാണ്

ലോകമെമ്പാടും 95,000-ത്തിലധികം യാത്രക്കാരെ ഉള്‍പ്പെടുത്തി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്

ആകാശ രാജാക്കന്മാർ! 2025-ലെ ലോകത്തെ മികച്ച 5 വിമാനക്കമ്പനികൾ ഇവയാണ്
dot image

യാത്രക്കാർക്ക് ആകാശയാത്ര ഒരു പുത്തൻ അനുഭവമാക്കി മാറ്റുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടിക ബിസിനസ് ട്രാവല‍ർ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള 95,000-ത്തിലധികം യാത്രക്കാരുടെ വോട്ടെടുപ്പിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. ഇവയാണ് ആ മികച്ച അഞ്ച് വിമാനക്കമ്പനികൾ:

ഖത്തർ എയർവേയ്‌സ്

യാത്രക്കാർക്ക് നൽകുന്ന ആഡംബര സൗകര്യങ്ങളും മികച്ച സേവനവുമാണ് ഖത്തർ എയർവേയ്‌സിനെ ഒന്നാമതെത്തിച്ചത്. അവരുടെ പ്രശസ്തമായ 'ക്യു-സ്യൂട്ട്', മികച്ച ഭക്ഷണരീതി, കൃത്യനിഷ്ഠ എന്നിവ പട്ടികയിൽ ഒന്നാമതെത്താൻ സഹായിച്ച ഘടകങ്ങളാണ്.

QATAR AIRWAYS
QATAR AIRWAYS

സിംഗപ്പൂർ എയർലൈൻസ്

മികച്ച ഇൻ-ഫ്ലൈറ്റ് ഹോസ്പിറ്റാലിറ്റിയും അത്യാധുനിക സൗകര്യങ്ങളുമാണ് സിംഗപ്പൂർ എയർലൈൻസിന്റെ കരുത്ത്. പ്രത്യേകിച്ച് അവരുടെ എ 380 വിമാനങ്ങളിലെ പ്രൈവറ്റ് സ്യൂട്ടുകളും മികച്ച വിനോദ സംവിധാനങ്ങളും യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

SINGAPORE AIRLINES
SINGAPORE AIRLINES

എമിറേറ്റ്‌സ്

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് മൂന്നാം സ്ഥാനത്താണ്. ആകാശത്തെ വിസ്മയിപ്പിക്കുന്ന ഷവർ സ്പാകൾ, ഫസ്റ്റ് ക്ലാസിലെ സീറോ ഗ്രാവിറ്റി സീറ്റുകൾ ഫ്ളോർ -ടു-സീലിങ് ഡോറുകളും എമിറേറ്റ്‌സിനെ വ്യത്യസ്തമാക്കുന്നു. കൂടാതെ പുതുതായി അവതരിപ്പിച്ച പ്രീമിയം ഇക്കോണമി ക്ലാസും ഏറെ ശ്രദ്ധ നേടി.

EMIRATES
EMIRATES

കാത്തെ പസഫിക്ക്

പട്ടികയിൽ നാലാം സ്ഥാനത്ത് ഹോങ്കോംഗ് ആസ്ഥാനമായുള്ള കാത്തെ പസഫിക്കാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സംവിധാനമാണ് കാത്തെ പസഫിക്കിനുള്ളത്. മിഷേലിൻ സ്‌റ്റാർഡ് റെസ്റ്റോറന്റുകളുമായുള്ള സഹകരണത്തിലൂടെ മികച്ച ഭക്ഷണവും ഇവർ ഉറപ്പാക്കുന്നു.

CATHEY PACIFIC
CATHEY PACIFIC

ടർക്കിഷ് എയർലൈൻസ്

ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനിയാണ് ടർക്കിഷ് എയർലൈൻസ്. വിമാനത്തിനുള്ളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരമാണ് ഇവരെ മികച്ച അഞ്ചിൽ എത്തിച്ചത്.

TURKISH AIRLINES
TURKISH AIRLINES

Content Highlights: buisness travel announced world's Top five Airlines in 2025

dot image
To advertise here,contact us
dot image