കണിയാപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മംഗലപുരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല

കണിയാപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. രാത്രി 9 മണിയോടെ കണിയാപുരത്ത് വച്ചായിരുന്നു അപകടമുണ്ടായത്. കഴിക്കൂട്ടത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlight; KSRTC and scooter collide in Kaniyapuram, youth dies

dot image
To advertise here,contact us
dot image