ഷൂട്ടൗട്ടില്‍ പൊരുതിവീണ് ക്രിസ്റ്റല്‍ പാലസ്; കരബാവോ കപ്പില്‍ ആഴ്‌സണല്‍ സെമിയിലേക്ക്

സെമിയില്‍ ചെല്‍സിയെയാണ് ഗണ്ണേഴ്‌സ് നേരിടുക

ഷൂട്ടൗട്ടില്‍ പൊരുതിവീണ് ക്രിസ്റ്റല്‍ പാലസ്; കരബാവോ കപ്പില്‍ ആഴ്‌സണല്‍ സെമിയിലേക്ക്
dot image

കരബാവോ കപ്പില്‍ ആഴ്‌സണല്‍ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റല്‍ പാലസിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ആഴ്‌സണല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചതോടെയാണ് സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താന്‍ ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഏഴിനെതിരെ എട്ട് ഗോളുകള്‍ക്ക് ആഴ്‌സണല്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. സെമിയില്‍ ചെല്‍സിയെയാണ് ഗണ്ണേഴ്‌സ് നേരിടുക. ജനുവരി 15നാണ് ചെല്‍സി- ആഴ്‌സണല്‍ ആദ്യപാദ സെമി.

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 80-ാം മിനിറ്റില്‍ മാക്‌സെന്‍സ് ലാക്രോയിക്‌സിന്റെ സെല്‍ഫ് ഗോളിലൂടെ ആഴ്‌സണലാണ് ആദ്യം മുന്നിലെത്തിയത്. ഇഞ്ചുറി ടൈമില്‍ പൊരുതിക്കളിച്ച ക്രിസ്റ്റല്‍ പാലസ് മാര്‍ക് ഗുവേഹിയിലൂടെ മുന്നിലെത്തി. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

Content Highlights: Carabao Cup: Arsenal beats Crystal Palace on penalties for place in semi-final‌

dot image
To advertise here,contact us
dot image