വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങള്‍ ഇടുംമുന്‍പ് അറിയുക; ഡിറ്റര്‍ജന്റ് നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലും

കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. തരംഗ് കൃഷ്ണയാണ് ഡിറ്റര്‍ജന്റുകള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് വെളിപ്പെടുത്തുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്

വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങള്‍ ഇടുംമുന്‍പ് അറിയുക; ഡിറ്റര്‍ജന്റ് നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലും
dot image

അലക്കി തേച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് വൃത്തിയോടൊപ്പം ആത്മവിശ്വാസവും നല്‍കും. ആളുകള്‍ വസ്ത്രങ്ങള്‍ അലക്കാന്‍ പലതരത്തിലുള്ള ഡിറ്റര്‍ജന്റുകള്‍ തിരഞ്ഞെടുക്കാറുണ്ട്. ദിവസവും വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നത് നമ്മുടെ ശീലവുമാണ്. എന്നാല്‍ സുരക്ഷിതമെന്ന് കരുതി നാം ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളും ക്ലീനറുകളും പൂര്‍ണമായും സുരക്ഷിതമല്ല. അവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും അത് കാന്‍സറിന് കാരണമാകുമെന്നുമുളള വിവരം പങ്കുവയ്ക്കുകയാണ് കാന്‍സര്‍രോഗ വിദഗ്ധനായ ഡോ. തരംഗ് കൃഷ്ണ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

Detergent is a slow poison

' നിങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളും ക്ലീനറുകളും കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകും. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും സുരക്ഷിതമാണെന്നും ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുമെന്നും നമ്മള്‍ കരുതും. എന്നാല്‍ യഥാര്‍ഥത്തില്‍ ശരീരം നശിപ്പിക്കുകയും പതുക്കെ ആരോഗ്യം അപകടത്തിലാക്കുകയും ചെയ്യുന്ന വിഷവസ്തുക്കളാണ് അതില്‍ അടങ്ങിയിരിക്കുന്നത്' ഡോ. കൃഷ്ണ പറയുന്നു. ഈ വിഷവസ്തുക്കള്‍ കാലക്രമേണ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകരാറിലാക്കുന്നു. ചില ഡിറ്റര്‍ജന്റുകളില്‍ ഫോര്‍മാല്‍ഡിഹൈഡും ബെന്‍സീനും അടങ്ങിയിട്ടുണ്ട്. ഇവ ശ്വസന വ്യവസ്ഥയെ അപകടത്തിലാക്കുകയും ബ്രോങ്കൈറ്റീസിന് കാരണമാകുകയും കാന്‍സറിനുളള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്യും.ഡോ. കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Detergent is a slow poison

ഡിറ്റര്‍ജന്റുകളിലെ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍

ഫ്താലേറ്റുകള്‍ - ഈ രാസവസ്തു സ്തനാര്‍ബുദത്തിനും മറ്റ് ഹോര്‍മോണ്‍ സംബന്ധമായ കാന്‍സറുകള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്ന എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററുകളാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു

1,4-ഡയോക്‌സെയ്ന്‍ - ചില സര്‍ഫാക്റ്റന്റുകളുടെ(പതയുണ്ടാക്കുകയും അഴുക്ക് നീക്കുകയും ചെയ്യുന്ന ഇമല്‍സിഫയറുകള്‍) നിര്‍മാണ പ്രക്രീയയുടെ ഉപോത്പന്നമാണ്. ഇത് ഉണ്ടാക്കിയെടുക്കുന്ന ഘടകമല്ലാത്തതുകൊണ്ട് പലപ്പോഴും ഉല്‍പ്പന്നങ്ങളുടെ ലേബലുകളില്‍ ഇവയുടെ വിവരങ്ങള്‍ കാണാറില്ല. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (EPA) മനുഷ്യര്‍ക്ക് അര്‍ബുദമുണ്ടാക്കുന്ന ഘടകമായാണ് ഇതിനെ കാണുന്നത്.

Detergent is a slow poison

ഫോര്‍മാല്‍ഡിഹൈഡ് - പ്രിസര്‍വേറ്റീവായും ആന്റിബാക്ടീരിയല്‍ ഏജന്റായും ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡിനെ 'ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍' അറിയപ്പെടുന്ന മനുഷ്യ അര്‍ബുദകാരിയായി തരംതിരിച്ചിട്ടുണ്ട്. ഇത് ദ്രാവക രൂപത്തിലും പൊടി രൂപത്തിലും കാണപ്പെടുന്നു.

ബെന്‍സീന്‍ - ബെന്‍സീന്‍ ശ്വസനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു. AIRC ഗ്രൂപ്പ് 1 കാര്‍സിനോജനാണിത്.

രാസവസ്തുക്കളില്‍നിന്ന് സുരക്ഷിതമായിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

വസ്ത്രങ്ങള്‍ അലക്കാന്‍ നിത്യജീവിതത്തില്‍ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ട്. പക്ഷേ ഇവ ആരോഗ്യകാര്യത്തില്‍ സുരക്ഷിതമല്ലാത്തതുകൊണ്ട് ചില മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്നാണ് ഡോ. കൃഷ്ണയുടെ അഭിപ്രായം. പ്രകൃതിദത്തവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങള്‍, ഹെര്‍ബല്‍ ക്ലീനറുകള്‍ ഇവയൊക്കെ പകരമായി ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ശരീരത്തില്‍ ദോഷകരമായ രാസവസ്തുക്കള്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.

Content highlights: Detergent used to clean clothes is a slow poison; can cause cancer





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image