വെടിക്കെട്ടുമായി ഷെഫാലി; രണ്ടാം ടി 20 യിൽ ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി 20 യിലും ഇന്ത്യയ്ക്ക് അനായാസ ജയം

വെടിക്കെട്ടുമായി ഷെഫാലി; രണ്ടാം ടി 20 യിൽ ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം
dot image

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി 20 യിലും ഇന്ത്യയ്ക്ക് അനായാസ ജയം. ശ്രീലങ്ക ഉയർത്തിയ 129 റൺസ് വിജയ ലക്ഷ്യം 11. 5 ഓവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

വെടിക്കെട്ട് അർധ സെഞ്ച്വറി നേടിയ ഷെഫാലി വർമയുടെ പ്രകടനമാണ് ഇന്ത്യയെ എളുപ്പത്തിൽ വിജയത്തിലേക്ക് നയിച്ചത്. 34 പന്തിൽ ഒരു സിക്‌സും 11 ഫോറുകളും അടക്കം പുറത്താകാതെ 69 റൺസാണ് ഷെഫാലി നേടിയത്. ജെമീമ റോഡ്രിഗസ് 26 റൺസും സ്‌മൃതി മന്ദാന 14 റൺസും ഹർമൻപ്രീത് കൗർ 10 റൺസും നേടി.

Also Read:

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 128 റൺസാണ് നേടിയത്. തുടക്കം മികച്ച സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീഴുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി സമര വിക്രമ(33 ), ചമാരി അട്ടാപുട്ടു (31 ), ഹസിനി പെരേര (22 ) എന്നിവർ തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ, ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയിരുന്നത്. ഇന്നത്തെ ഏഴ് വിക്കറ്റ് ജയത്തോടെ ഇന്ത്യ 2 -0 ന് മുന്നിലെത്തി.

Content Highlights:

dot image
To advertise here,contact us
dot image