

2019 ലാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. റെയില്‍വേയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ സ്വകാര്യ ട്രെയിന്‍. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷ(IRCTC)ന്‍റെ മേല്‍നോട്ടത്തില്‍ ഓടുന്ന ഈ ട്രെയിന്‍ സര്‍വ്വീസ് പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് വളരെ മികച്ച തിരഞ്ഞെടുപ്പാണ്. രാജ്യത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിലാഷ പദ്ധതിയുടെ ഭാഗമായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. 2019 ഒക്ടോബറിലാണ് ഇന്ത്യന്‍ റെയില്‍വേ ഈ പുതിയ ട്രെയിന്‍ സര്‍വ്വീസിന് തുടക്കംകുറിച്ചത്.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ന്യൂഡല്‍ഹി-ലഖ്‌നൗ തേജസ് എക്‌സ്പ്രസ് ദേശീയ തലസ്ഥാനത്തെ ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരവുമായി ബന്ധിപ്പിക്കുന്നു. പ്രവര്‍ത്തനം തുടങ്ങി ഒരു മാസത്തിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ഏകദേശം 7.73 ലക്ഷം പ്രവര്‍ത്തന വരുമാനം നേടിയതായി റെയില്‍വേ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ റൂട്ടിലെ രാജധാനി, ശതാബ്ദി, വന്ദേഭാരത് എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയം സര്‍വ്വീസുകളേക്കാള്‍ തേജസ് ഇപ്പോഴും ചെലവേറിയതായി തുടരുകയാണ്.
ഐആര്‍സിടിസി തേജസ് എക്‌സ്പ്രസ്: 1,679 രൂപ (എസി ചെയര്‍ കാര്‍), 2,457 രൂപ (എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍)
ശതാബ്ദി എക്‌സ്പ്രസ്: 1,255 രൂപ(എസി ചെയര്‍ കാര്‍), 1,955 രൂപ (എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍)
വന്ദേ ഭാരത് എക്‌സ്പ്രസ്: 1,255 രൂപ (എസി ചെയര്‍ കാര്‍), 2,415 രൂപ (എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍)
രാജധാനി എക്‌സ്പ്രസ്: 1,590 രൂപ (3AC), 2,105 രൂപ (2AC), 2,630 രൂപ (1AC)

ഈ സെമി-ഹൈസ്പീഡ് ട്രെയിനില്‍ ആധുനിക രൂപകല്‍പ്പന ചെയ്ത ലെതറേറ്റ് സീറ്റുകള്‍, ഓണ്‍ബോര്‍ഡ് വൈ-ഫൈ , ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍ തുടങ്ങിയ അത്യാധുനിക സവിശേഷതകളുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച കോച്ചുകളില്‍ എല്‍ഇഡി ലൈറ്റ്, ബയോ-വാക്വം ടോയ്‌ലറ്റുകള്‍, ഓരോ സീറ്റിലും എല്‍ഇഡി സ്‌ക്രീനുകള്‍, പവര്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ ക്ലാസുകള്‍ ഇവ തെരഞ്ഞെടുക്കാം.
Content Highlights :Enjoy a premium travel experience on India's first private train; Want to know how much the ticket costs?