വനിതാ ദിനത്തിൽ ഒറ്റയ്ക്ക് പറക്കാം! സോളോ ട്രിപ്പിന് പറ്റിയ 5 കിടിലൻ സ്ഥലങ്ങൾ

സുരക്ഷിതമായി വിനോദസഞ്ചാരം നടത്താൻ പറ്റിയ ഇന്ത്യയിലെ ചില സ്ഥലങ്ങൾ

വനിതാ ദിനത്തിൽ ഒറ്റയ്ക്ക് പറക്കാം! സോളോ ട്രിപ്പിന് പറ്റിയ 5 കിടിലൻ സ്ഥലങ്ങൾ
dot image

ഇന്ന് സോളോ ട്രിപ്പിന്റെ കാലമാണ്. ആൺ പെൺ വ്യത്യാസമില്ലാതെ ഒറ്റക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകൾക്ക് സോളോ ട്രിപ്പടിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെട്ടാലോ?

woman performing yoga in Rishikesh
Rishikesh

ഋഷികേശ് - ഉത്തരാഖണ്ഡ്
ലോകത്തിലെ യോഗാ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. തടാകങ്ങളുടെയും നദികളുടെയും എന്തിന് തിരക്ക് കുറഞ്ഞ വഴിയരികിലുമെല്ലാം യോഗാഭ്യാസം നടത്തുന്നത് ഋഷികേശിൽ ഒരു പതിവ് കാഴ്ചയാണ്. മനസിനും ശരീരത്തിനും സമാധാനവും സന്തോഷവും പകരാൻ ഋഷികേശിലെ പ്രകൃതിയും സംസ്കാരവും സഹായിക്കുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. യോഗ എവിടെ ഒരു ജീവിതശൈലിയാണ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്കായി യോഗയുമായി ബന്ധപ്പെട്ട വിനോദങ്ങളും ഋഷികേശിലുണ്ട്. മാത്രമല്ല ഏറെ ആതിഥ്യമര്യാദ പുലർത്തുന്ന കഫേകളും സൗഹാർദം കലർന്ന സംസ്കാരവുമെല്ലാം ഒറ്റക്ക് യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റിൽ ഋഷികേശിന് ഇടം നല്കുന്നു.

പോണ്ടിച്ചേരി
ശാന്തമായ കടൽത്തീരവും യൂറോപ്യൻ സംസ്കാരവും ഒരേ കുടക്കീഴിൽ ഒരുക്കുകയാണ് പണ്ട് ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരി. ശാന്തമായി നീണ്ടുകിടക്കുന്ന വഴിയോരങ്ങളും ഹൃദ്യമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ആളുകളും അതിഥികളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നുണ്ട്. സോളോ ട്രിപ്പടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ് പോണ്ടിച്ചേരി.

Woman traveller in Pondicherry
Pondicherry

ഉദയ്പൂർ - രാജസ്ഥാൻ
തടാകങ്ങളുടെ നഗരം എന്ന് വിശേഷണമുള്ള നാടാണ് രാജസ്ഥാനിലെ ഉദയ്പൂർ. വിനോദസഞ്ചാര മേഖലകളും, ഗ്രാമീണർ നടത്തുന്ന പൈതൃക വിനോദസഞ്ചാരികൾക്കായുള്ള താമസസ്ഥലങ്ങൾ, ബഹുമാനവും ആതിഥ്യമര്യാദയും പുലർത്തുന്ന ഗ്രാമീണ സംസ്കാരം തുടങ്ങിയ പ്രത്യേകതകൾ ഉദയ്പൂരിനെ സോളോ ട്രിപ്പ് ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഇടമായി മാറ്റുന്നു. കൂടാതെ രാജഭരണകാലത്തെ ചരിത്രവുമെല്ലാം ആഴത്തിൽ അറിയാനുള്ള അവസരം കൂടി ഉദയ്പൂർ സഞ്ചാരികൾക്ക് മുന്നിൽ തുറന്ന് വെക്കുന്നു.

women traveller in Udaipur
Udaipur, Rajasthan

ഗാങ്‌ടോക്ക് - സിക്കിം
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നറിയപ്പെടുന്നത് സിക്കിമാണ്. സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക്. ശുചിത്വം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, അച്ചടക്കമുള്ള ഗതാഗത സംവിധാനം തുടങ്ങിയ ഘടകങ്ങളാണ് സിക്കിമിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മാത്രമല്ല സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് സിക്കിം.

Gangtok Sikkim
Gangtok Sikkim
Shillong
Shillong

ഷില്ലോങ് - മേഘാലയ
ഖാസി ഗോത്രത്തിന്റെ പെരുമയും സംസ്കാരവും ഷില്ലോങിനെ ഏറെ പ്രശസ്തമാക്കുന്നുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ മകൾക്ക് സ്വത്തവകാശം ലഭിക്കുന്ന, അപൂർവം സമൂഹങ്ങളിൽ ഒന്നാണിവർ. അതിനാൽ തന്നെ സ്ത്രീകളോട് ഏറെ ബഹുമാനം പുലർത്തുന്ന ഈ നാട് സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നല്കുന്നുണ്ട്. സോളോ യാത്രകൾ അനുയോജ്യമായ ഇടമായി മാറുകയാണ് ഷില്ലോങ്.

Content Highlights: Solo trips are making trends today and there are many such destinations in India.

dot image
To advertise here,contact us
dot image