'ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് ഏത്'; തിരഞ്ഞെടുത്ത് സഞ്ജു സാംസൺ

വിൻഡീസിനെതിരായ ഇന്നിങ്‌സാണ് ലോകകപ്പിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് മലയാളി താരം സഞ്ജു സാംസൺ

'ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് ഏത്'; തിരഞ്ഞെടുത്ത് സഞ്ജു സാംസൺ
dot image

വിൻഡീസിനെതിരായ ഇന്നിങ്‌സാണ് ലോകകപ്പിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് മലയാളി താരം സഞ്ജു സാംസൺ. ടി 20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇതാദ്യമായി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജു.

ഫൈനലിലിലടക്കം അർദ്ധ സെഞ്ച്വറികൾ നേടിയെങ്കിലും അതിത്തിരി സ്പെഷ്യലായിരുന്നു. കുറെ കാലമായി അങ്ങനെ ഒരു ഇന്നിങ്‌സ് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. മത്സരത്തിൽ ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോൾ തന്നെ അത് പ്രധാനവുമായിരുന്നു, സഞ്ജു പറഞ്ഞു.

ലോകകപ്പിൽ നന്നായി കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം ആകെ തകർന്നിരുന്നുവെന്നും ഫോൺ അടക്കം ഓഫ് ആക്കി സോഷ്യൽ മീഡിയ പൂർണമായി ഉപേക്ഷിച്ചാണ് തിരിച്ചുവരവ് നടത്തിയതെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ഐ പി എൽ തയ്യാറെടുപ്പുകളെ കുറിച്ചുളള ചോദ്യങ്ങൾക്കും സഞ്ജു മറുപടി നൽകി. 'ആദ്യമായാണ് രാജസ്ഥാൻ റോയൽസിന് എതിരേ കളിക്കാൻ പോകുന്നത് . ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള പുതിയ യാത്ര ആണ്. സന്തോഷത്തോടെ കളിക്കും, സഞ്ജു കൂട്ടിച്ചേർത്തു. വിജയത്തേക്കാൾ കൂടുതൽ തോൽവി ആണ് എനിക്ക് കിട്ടിയത്, തോൽ‌വിയിൽ നിന്നാണ് താൻ പാഠമുൾക്കൊണ്ടതെന്നും സഞ്ജു പറഞ്ഞു.

Content Highlights:sanju-samson picks-97 not out vs west indies as favorite wc innings

dot image
To advertise here,contact us
dot image