ലിഥിയം ബാറ്ററി എന്ന വില്ലന്‍; വിമാനയാത്രയില്‍ ലിഥിയം ബാറ്ററി കയ്യില്‍ കരുതിയാല്‍

വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഓവര്‍ഹെഡ് ലഗേഡ് കംപാര്‍ട്ട്‌മെന്റിന് തീപിടിച്ചത്.

ലിഥിയം ബാറ്ററി എന്ന വില്ലന്‍; വിമാനയാത്രയില്‍ ലിഥിയം ബാറ്ററി കയ്യില്‍ കരുതിയാല്‍
dot image

യാത്രക്കാരന്റെ ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തിലാണ് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ഭയപ്പെടുത്തിയ സംഭവം ഉണ്ടായത്. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഓവര്‍ഹെഡ് ലഗേഡ് കംപാര്‍ട്ട്‌മെന്റിന് തീപിടിച്ചത്. ഭയചകിതരായ യാത്രക്കാര്‍ നിലവിളിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് അപകട സാധ്യത കുറച്ചത്. വിമാനം ഉടന്‍ ഷാങ്ഗായിക്ക് തിരിച്ച് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ലിഥിയം ബാറ്ററി നിശബ്ദ ബോംബോ?

മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ചാര്‍ജറുകള്‍, ഇ-സിഗരറ്റ് എന്നിവയില്‍ എല്ലാം കാണുന്ന ഒന്നാണ് ലിഥിയം ബാറ്ററി. വേഗത്തില്‍ തീപിടിക്കാനുള്ള കാരണമാകുമെന്നതിനാല്‍ വിമാനത്തില്‍ ഇവയുടെ ഉപയോഗത്തിന് നിലവില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്. ചെക്ക്ഡ് ബാഗുകളില്‍ ഈ ബാറ്ററി കൊണ്ടുപോകുന്നതിനായി അനുവദിക്കാറില്ല. ഈ ബാറ്ററികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയോ ചെയ്താല്‍ അത് തനിയെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.

സാധാരണയായി 100 വാട്ട് വരെ ശേഷിയുള്ള ബാറ്ററികള്‍ കൊണ്ടുപോകുന്നതിന് മാത്രമാണ് വിമാനക്കമ്പനികള്‍ അനുമതി നല്‍കാറുള്ളത്. 100-160 വാട്ട് വരെയുള്ള ബാറ്ററിക്ക് വിമാനക്കമ്പനിയുടെ അംഗീകാരം വാങ്ങിയിരിക്കണം എന്നാണ് നിയമം. ഈ വര്‍ഷം ജൂണ്‍ വരെ ഇത്തരത്തില്‍ ലിഥിയം ബാറ്ററി മൂലമുള്ള 38 കേസുകളാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 89 എണ്ണമായിരുന്നു. നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ലിഥിയം ബാറ്ററിയുമായി യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഗാഡ്‌ജെറ്റ്‌സുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ലിഥിയം ബാറ്ററികളുമായി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അയാട്ട നടത്തിയ പാസഞ്ചര്‍ സര്‍വേയില്‍ 83 ശതമാനം യാത്രക്കാരും ഫോണും, 60 ശതമാനം പേരും ലാപ്‌ടോപ്പും, 44 ശതമാനം പേരും പവര്‍ബാങ്കുമായാണ് യാത്ര ചെയ്യുന്നത്. ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ ഇവ സുരക്ഷിതമാണ്. എന്നാല്‍ നല്ല രീതിയിലല്ല ഇത് പൊതിയുന്നതെങ്കില്‍ അപകടം വിളിച്ചുവരുത്താനുള്ള സാധ്യതയുണ്ട്.

ഇത്തരം വസ്തുക്കള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് സുരക്ഷാ നിയമങ്ങള്‍ അയാട്ട പുറപ്പെടുവിച്ചിരുന്നു.

ബാറ്ററികളും ഉപകരണങ്ങളും അത്യാവശ്യമെങ്കില്‍ മാത്രം കയ്യില്‍ കരുതുക.

1)ഉപകരണം ചൂടുപിടിക്കുകയാണ്, പുക ഉയരുകയാണ്, അല്ലെങ്കില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട് എങ്കില്‍ ഉടന്‍ വിമാനജീവനക്കാരെ അറിയിക്കുക.

2)ബാറ്ററിയുടെ സൈസ് കൃത്യമായി മനസ്സിലാക്കണം. എയര്‍ലൈന്‍ നിയമങ്ങള്‍ പരിശോധിച്ച് മാത്രം കൂടുതല്‍ കയ്യില്‍ കരുതുക.

ഫോണ്‍, ലാപ്‌ടോപ്പ്, ക്യാമറ എന്നിവയെല്ലാം ഹാന്‍ഡ് ബാഗില്‍ വേണം സൂക്ഷിക്കാന്‍.

3)കൂടുതല്‍ ബാറ്ററികള്‍ കയ്യില്‍ കരുതുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ പവര്‍ ബാങ്കുകള്‍ കയ്യില്‍ കരുതുന്നുണ്ടെങ്കില്‍ അത് കൃത്യമായി തന്നെ പൊതിഞ്ഞു എന്ന് ഉറപ്പുവരുത്തുക.ഉപകരണം ചൂടുപിടിക്കുകയാണ്, പുക ഉയരുകയാണ്, അല്ലെങ്കില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട് എങ്കില്‍ ഉടന്‍ വിമാനജീവനക്കാരെ അറിയിക്കുക.

4)ബാറ്ററിയുടെ സൈസ് കൃത്യമായി മനസ്സിലാക്കണം. എയര്‍ലൈന്‍ നിയമങ്ങള്‍ പരിശോധിച്ച് മാത്രം കൂടുതല്‍ കയ്യില്‍ കരുതുക.

ഫോണ്‍, ലാപ്‌ടോപ്പ്, ക്യാമറ എന്നിവയെല്ലാം ഹാന്‍ഡ് ബാഗില്‍ വേണം സൂക്ഷിക്കാന്‍.

5)കൂടുതല്‍ ബാറ്ററികള്‍ കയ്യില്‍ കരുതുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ പവര്‍ ബാങ്കുകള്‍ കയ്യില്‍ കരുതുന്നുണ്ടെങ്കില്‍ അത് കൃത്യമായി തന്നെ പൊതിഞ്ഞു എന്ന് ഉറപ്പുവരുത്തുക.

Content Highlights: Fly Smart: The 7 Essential Rules for Safe Lithium‑Battery Travel

dot image
To advertise here,contact us
dot image