
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ യാത്ര ചെയ്തിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്.
ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ വച്ചാണ് അപകടമുണ്ടായത്. കാര്‍ റോഡരികില്‍ കിടന്ന കോണ്‍ക്രീറ്റ് മെഷീനില്‍ ഇടിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Sabarimala pilgrims injured in car accident