
ദീപാവലി അവധിക്ക് നാട്ടില്‍ പോകാനോ അല്ലെങ്കില്‍ യാത്ര പോകാനോ നിരവധി പേര്‍ ട്രെയിന്‍ തിരഞ്ഞെടുക്കാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയിട്ടില്ലെന്നാണ് ട്രെയിനിലെ ബുക്കിംഗ് തിരക്ക് വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷത്തെയുംപോലെ തിരക്ക് കാരണം ടിക്കറ്റ് കണ്‍ഫേം ആകാതെ ആശങ്കപ്പെട്ട് നില്‍ക്കുന്നവരും ഏറെയാണ്.
തിരക്കേറുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിനെ സഹായിക്കുന്ന ഒരു വഴിയുണ്ട്, ഐആര്‍സിടിസിയുടെ വികല്‍പ്. ബുക്ക് ചെയ്യാന്‍ ശ്രമിച്ച ട്രെയിനില്‍ ചാര്‍ട്ട് ചെയ്തതിന് ശേഷവും നിങ്ങള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ അതേ റൂട്ടില്‍ പോകുന്ന മറ്റേതെങ്കിലും ട്രെയിനില്‍ ഒഴിവുണ്ടെങ്കില്‍ അവിടേക്ക് നിങ്ങളെ ഷിഫ്റ്റ് ചെയ്യുന്ന രീതിയാണിത്.
ഐആര്‍സിടിസി ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ Opt Vikalp / Alternate train എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങള്‍ക്ക് അതേ റൂട്ടിലുള്ള ഏഴ് ട്രെയിനുകള്‍ സെലക്ട് ചെയ്ത് വെക്കാന്‍ കഴിയും. ഇവയുടെ സ്റ്റേഷനുകള്‍ നിങ്ങള്‍ ആദ്യം ഉദ്ദേശിച്ച ട്രെയിനിന്റേതോ അല്ലെങ്കില്‍ അതിന്റെ പരിസരത്തുള്ളതോ ആയിരിക്കാം.
ചാര്‍ട്ടിങ്ങിന് ശേഷം ആദ്യം ഉദ്ദേശിച്ച ട്രെയിനില്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ ഈ ട്രെയിനുകളുടെയും PNR പരിശോധിക്കുക. അതില്‍ ഏതെങ്കിലും ട്രെയിനില്‍ സീറ്റ് ലഭിച്ചോ എന്ന് അതുവഴി അറിയാനാകും.
എല്ലാ ക്ലാസ് ട്രെയിനുകളിലും ഈ ഓപ്ഷന്‍ ലഭ്യമാണ്. വികല്‍പ് സ്‌കീമിലൂടെ ലഭിക്കുന്ന ട്രെയിന്‍ സീറ്റിന്, ആദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ വില കൂടുതലാണെങ്കിലും തുക അടക്കേണ്ടതില്ല. ഇനി കുറവാണെങ്കില്‍ പണം തിരികെ ലഭിക്കുന്നതുമില്ല.
വികല്‍പ് സ്‌കീം ഉപയോഗിച്ചാല്‍ ഏതെങ്കിലും ട്രെയിനില്‍ എന്തായാലും ടിക്കറ്റ് ലഭിക്കും എന്നല്ല ഇതിന് അര്‍ത്ഥം. ട്രെയിന്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുകയാണ്. ഒരു സേഫ്റ്റി നെറ്റ് ആയി ഇതിനെ കണക്കാക്കാം.
Content Highlights: Vikalp scheme in irctc - a safety net in ticket booking