ഒരു സെന്‍റീമീറ്റര്‍ മുടി മതി നിങ്ങളുടെ ആരോഗ്യ രഹസ്യങ്ങള്‍ കണ്ടെത്താം

ഒരു സെന്റീമീറ്റര്‍ മുടിയില്‍നിന്ന് ഒരാളുടെ ഒരുമാസത്തെ ജൈവശാസ്ത്രപരമായ ഡേറ്റ അറിയാന്‍ സാധിക്കും.

ഒരു സെന്‍റീമീറ്റര്‍ മുടി മതി നിങ്ങളുടെ ആരോഗ്യ രഹസ്യങ്ങള്‍ കണ്ടെത്താം
dot image

നിങ്ങള്‍ക്കറിയാമോ തലമുടിയിലൂടെ ഒരാളുടെ ആരോഗ്യത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുമെന്ന്. മിയാമി സര്‍വ്വകലാശാലയിലെ ഡെര്‍മറ്റോളിസ്റ്റായ അന്റോണിയ ടോസ്റ്റിയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഒരു സെന്റീമീറ്റര്‍ മുടിയില്‍നിന്ന് ഒരാളുടെ ഒരുമാസത്തെ ജൈവശാസ്ത്രപരമായ ഡേറ്റ അറിയാന്‍ സാധിക്കും.അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്ക് മയക്കുമരുന്ന് ഉപയോഗം, വിഷബാധ, വിട്ടുമാറാത്ത സമ്മര്‍ദ്ദം, മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെ കണ്ടെത്താന്‍ മുടി പരിശോധന നടത്തിയാല്‍ മതി. മുടിയുടെ രൂപത്തിലോ ഘടനയിലോ കനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

നമ്മുടെ രോമകൂപങ്ങള്‍ അടിസ്ഥാനപരമായി വൃക്കകളെപ്പോലെയാണ് പ്രവര്‍ത്തിക്കുക. ഈ രോമകൂപങ്ങള്‍ ശരീരത്തില്‍നിന്ന് വിഷവസ്തുക്കള്‍ വലിച്ചെടുത്ത് മുടിയിഴകളില്‍ നിക്ഷേപിക്കുന്നു. അതുകൊണ്ടുതന്നെ വേഗത്തിലുള്ള മുടികൊഴിച്ചില്‍ പലപ്പോഴും രോഗത്തിന്റെയോ സമ്മര്‍ദ്ദത്തിന്റെയോ ലക്ഷണമായി കണക്കാക്കാം. പോഷകക്കുറവ്, ഉയര്‍ന്ന പനി, തൈറോയിഡ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകും. അതുപോലെതന്നെ പെട്ടെന്നുള്ള ശരീരഭാരം കുറയല്‍, വലിയ ശസ്ത്രക്രിയകള്‍, പ്രസവത്തിന് ശേഷം ഒക്കെ മുടികൊഴിച്ചില്‍ ഉണ്ടാകും. പക്ഷേ ഇത്തരം അവസ്ഥകളില്‍ മൂന്ന് മുതല്‍ ആറ് മാസത്തിനുളളില്‍ മുടിതിരിച്ച് വരാറുണ്ട്. മുടികൊഴിച്ചിലിന് ചില കാരണങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം.

സമ്മര്‍ദ്ദവും മുടി നരയ്ക്കലും

പ്രായമാകുന്തോറും രോമകൂപങ്ങള്‍ നിറം കുറയുകയും നരയ്ക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ സമ്മര്‍ദ്ദം ഡിഎന്‍എ തകരാര്‍ ഉണ്ടാക്കുന്നതിലൂടെ മുടി നരയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ചിലതരം തന്മാത്രകള്‍ നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെയും കലകളെയും ബാധിക്കുന്നതുമൂലം ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് നരച്ച മുടിയ്ക്ക് ഒരു കാരണമാണ്. അതുപോലെതന്നെ പാരമ്പര്യവും മുടികൊഴിച്ചിലിന് ഒരു കാരണമാണ്.

തൈറോയിഡും മുടികൊഴിച്ചിലും

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയുള്ളവരില്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുകയും മുടിയുടെ രൂപത്തിലും ഘടനയിലും മാറ്റം വരികയും ചെയ്യാം. മുടികൊഴിച്ചിലിന് പുറമേ കഴുത്തിന് വേദന, വരണ്ട ചര്‍മ്മം, മഞ്ഞപ്പിത്തം, ശരീരഭാരത്തിലെ വ്യത്യാസം, ക്ഷീണം, തൊണ്ടവേദ ഇവയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

വിളര്‍ച്ചയും പ്രോട്ടീന്‍ കുറവും

അയേണിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. അയേണിന്റെ കുറവ് കണ്ടെത്തിയാല്‍ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയോ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ സപ്ലിമെന്റുകള്‍ കഴിക്കുകയോ ചെയ്യാം. അതുപോലെ മുടിവളര്‍ച്ചയ്ക്ക് പ്രോട്ടീനും വളരെ അത്യാവശ്യമാണ്, പ്രോട്ടീന്റെ അഭാവം മുടികൊഴിച്ചിലിന് കാരണമാകും. തൈര്, മുട്ട, പയറ് ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

Content Highlights :Know the secrets of body health through hair





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image