സഞ്ജു സിഎസ്‌കെയിലേക്കോ? ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ വലിയ സിഗ്നൽ തന്ന് താരം

ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് സഞ്ജു എത്തിയേക്കുമെന്നായിരുന്നു ഒരുപാട് നാള്‍ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു

സഞ്ജു സിഎസ്‌കെയിലേക്കോ? ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ വലിയ സിഗ്നൽ തന്ന് താരം
dot image

ഐപിഎൽ അടുത്ത സീസണിൽ സഞ്ജു സാംസൺ എവിടെ കളിക്കും എന്ന കാര്യത്തിൽ വമ്പൻ ചർച്ചകൾ നടക്കുന്നുണ്ട്. നിലവിലെ ഏറ്റവും മികച്ച ടി-20 വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിന് വേണ്ടി ഒന്നിൽ കൂടുതൽ ടീമുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് സഞ്ജു എത്തിയേക്കുമെന്നായിരുന്നു ഒരുപാട് നാളുകളായി വാർത്തകളിൽ നിറഞ്ഞുനിന്നത്. എന്നാൽ പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപിറ്റൽസും താരത്തെ നോട്ടമിട്ട് രംഗത്തെത്തിയിരുന്നു.

എന്നാൽ രഞ്ജി ട്രോഫി മത്സരത്തിലെ മൂന്നാം ദിനത്തിന് ശേഷം സഞ്ജു പങ്കുവെച്ച സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഹാരാഷ്ട്രക്കെതിരെയുള്ള മത്സരത്തിനിടെ സിഎസ്‌കെയുടെ നായകനായ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്വാദുമായുള്ള ഫോട്ടോയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നാലെയാണ് സഞ്ജു വലിയ ഒരു സിഗ്നൽ തന്നിട്ടുണ്ടെന്ന് ആരാധകർ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. സിഎസ്‌കയിലേക്ക് എത്താൻ സഞ്ജു താത്പര്യപ്പെടുന്ന എന്നതിന്റെ സൂചനയാണ് ഇതെന്നാണ് ആരാധകരുടെ വാദങ്ങൾ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒഫീഷ്യൽ ഇൻസ്റ്റ്ഗ്രാം പേജും ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.


സിഎസ്‌കെയുടെ ക്യാപ്റ്റനായ ഋതുരാജ് എംഎസ് ധോണിക്ക് ശേഷം വിക്കറ്റ് കീപ്പറാക്കാൻ ഒരു ബാറ്ററെ തേടുന്ന സിഎസ്‌കെക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് സഞ്ജു സാംസൺ.

എന്നാൽ താരത്തെ ഡെൽഹി ക്യാപിറ്റൽസ് നോട്ടമിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു സീനിയർ താരത്തെ വിട്ടുകൊടുത്ത് പകരം സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡൽഹിയുടെ ശ്രമമെന്നാണ് വിവരം. എന്നാൽ ഏതു താരത്തെയാണ് ഡൽഹി വിട്ടുനൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ വിട്ടുനൽകണമെങ്കിൽ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡൽഹിക്കു വിട്ടുനൽകേണ്ടി വരും.

Content Highlights- Sanju Samson shares a pic With CSK Captain it goes Viral

dot image
To advertise here,contact us
dot image