ആഷസിലും ആശങ്കയായി കമ്മിന്‍സിന്റെ പരിക്ക്; സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായേക്കും

നവംബര്‍ 21നാണ് ആഷസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്

ആഷസിലും ആശങ്കയായി കമ്മിന്‍സിന്റെ പരിക്ക്; സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായേക്കും
dot image

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പരിക്കില്‍ ആശങ്ക തുടരുന്നു. വരാനിരിക്കുന്ന ആഷസ് പരമ്പരയിലും താരത്തിന്റെ പരിക്ക് ആശങ്ക സൃഷ്ടിക്കുകയാണ്. നവംബര്‍ 21ന് ആരംഭിക്കുന്ന ആഷസിലും കമ്മിന്‍സ് പരിക്കില്‍ നിന്ന് മുക്തനായിട്ടില്ലെങ്കില്‍ ഓസ്‌ട്രേലിയയെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പരിക്കിനെ തുടര്‍ന്ന് കമ്മിന്‍സിന് ഇന്ത്യയ്‌ക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പര നഷ്ടമായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമാണെന്നും മോചിതനാവാന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആഷസില്‍ കമ്മിന്‍സിന് പകരക്കാരനായി സ്മിത്ത് ടീമിനെ നയിക്കുമെന്ന് ഓസ്‌ട്രേലിയയുടെ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി സ്ഥിരീകരിച്ചു.

ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിന് പരിക്കേറ്റത്. ഇതുവരെയും കമ്മിന്‍സ് ബൗളിങ് പരിശീലനം പുനഃരാരംഭിച്ചിട്ടില്ല. പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് താരത്തെ തിരിച്ചെത്തിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നതിനാല്‍ വിദഗ്ധ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തീരുമാനമുണ്ടാവുക.

Content Highlights: Steve Smith to lead in Ashes if Cummins fails to recover, says Australia chief selector

dot image
To advertise here,contact us
dot image