ഇന്ത്യയ്ക്ക് രണ്ട് പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍; നവി മുംബൈ ആദ്യസമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിമാനത്താവളം

ഇന്ത്യയുടെ വ്യോമയാന മേഖല വലിയരീതിയിലുളള മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്

ഇന്ത്യയ്ക്ക് രണ്ട് പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍; നവി മുംബൈ ആദ്യസമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിമാനത്താവളം
dot image

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഉടന്‍തന്നെ രണ്ട് വിമാനത്താവങ്ങള്‍ വരുന്നതോടുകൂടി ഇന്ത്യയുടെ വ്യോമയാന മേഖല വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഒക്ടോബര്‍ 8ന് ഉത്ഘാടനം ചെയ്യും. നോയിഡ ഏന്താരാഷ്ട്ര വിമാനത്താവളം (NIA) ഒക്ടോബര്‍ 30തിന് തുറക്കുമെന്നാണ് കരുതുന്നത്. ഈ രണ്ട് വിമാനത്താവളങ്ങള്‍ കൂടിവരുന്നത് യാത്രക്കാരുടെ ഒഴുക്കിനെ സുഗമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

navi mumbai international airport

ഈ വികസനത്തിലൂടെ ഇന്ത്യയുടെ വ്യോമയാന സൗകര്യങ്ങള്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ, പാരീസ് തുടങ്ങിയ ആഗോള കേന്ദ്രങ്ങളുമായി അടുക്കുമെന്നാണ് കരുതുന്നത്. പുതിയ വിമാനത്താവളങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകളും കണക്ടിവിറ്റിയും വാഗ്ധാനം ചെയ്യുന്നുണ്ട്.

navi mumbai international airport

1,160 ഹെക്ടര്‍ വിസ്തൃതിയുള്ള നവിമുംബൈ വിമാനത്താവളത്തിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 6 മുതല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിമാനത്താവളമായിരിക്കുമെന്നാണ് വിവരം. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് നിരവധി എയര്‍ലൈനുകള്‍ ഇതിനകംതന്നെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്‍ഡിഗോ,എയര്‍ഇന്ത്യ, അകാസ എന്നിവ ഇക്കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞു.

Content Highlights :India to get two new international airports; Navi Mumbai to be India's first fully digital airport





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image