തകർന്നാലും ലീഡ് എടുക്കുമെടാ..! ഓസ്‌ട്രേലിയ അണ്ടർ 19നെതിരെ ലീഡെടുത്ത് യുവനിര

22 റൺസുമായി ഹെനിൽ പട്ടേലും ആറ് റൺസോടെ ദീപേഷ് ദേവേന്ദ്രനും ക്രീസിൽ

തകർന്നാലും ലീഡ് എടുക്കുമെടാ..!  ഓസ്‌ട്രേലിയ അണ്ടർ 19നെതിരെ ലീഡെടുത്ത് യുവനിര
dot image

ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്. ഓസ്‌ട്രേലിയ അണ്ടർ 19 ടീമിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായ 135 റൺസിന് മറുപടിയായി ബാറ്റ് വീശിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. 22 റൺസുമായി ഹെനിൽ പട്ടേലും ആറ് റൺസോടെ ദീപേഷ് ദേവേന്ദ്രനും ക്രീസിൽ. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോൾ ഒമ്പത് റൺസിൻറെ ലീഡ് മാത്രമാണുള്ളത്. 82ന് ആറ് എന്ന നിലയിലായിരുന്നു ഒരു സമയം ഇന്ത്യ.

26 റൺസ് നേടി പുറത്തായ ഖിലാൻ പട്ടേലും ഹെനിൽ പട്ടേലുമാണ് ഇന്ത്യയെ കരകയറ്റിയത്. ഏഴാം വിക്കറ്റിൽ ഇരുവരും 48 റൺസ് കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയക്കായി കേസി ബാർട്ടൺ മൂന്നും വിൽ ബ്യോൺ രണ്ടും വിക്കറ്റെടുത്തു. ക്യാപ്റ്റൻ ആയുഷ് മാത്രെ (4), വിഹാൻ മൽഹോത്ര (11), വൈഭവ് സൂര്യവംശി (20), രാഹുൽ കുമാർ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയയെ 135 റൺസിന് ഓളൗട്ടാക്കിയാണ് ഇന്ത്യൻ യുവനിര മേൽക്കൈ നേടിയത്. 66 റൺസ് നേടിയ വിക്കറ്റ് കീപ്പർ അലക്‌സ് ലീ യംഗ് മാത്രമാണ് ഓസീസിനായി പൊരുതിയത്.

യാഷ് ദേശ്മുഖ് 22 റൺസെടുത്തപ്പോൾ 10 റൺസെടുത്ത ക്യാപ്റ്റൻ വിൽ മലാസുക്ക് ആണ് ഓസീസ് നിരയിൽ രണ്ടക്കം കടന്ന മൂന്നാമത്തെ താരം. ഇന്ത്യക്കായി ഹെനിൽ പട്ടേലും ഖിലൻ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉദ്ധവ് മോഹൻ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടർ 19 ഇന്നിംഗ്‌സിനും 58 റൺസിനും ജയിച്ചിരുന്നു.നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ടെസ്റ്റ് പരമ്പരയും തൂത്തുവാരാം.

Content Highlights- India u19 takes lead against Aus U19

dot image
To advertise here,contact us
dot image